Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണം; പുടിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് മോദി

കസാന്‍: ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാനില്‍ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി യോഗത്തില്‍ ആണ് മോദിയുടെ പ്രതികരണം. പ്രശ്നങ്ങള്‍ സമാധാനപരമായ രീതിയില്‍ പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'റഷ്യയും ഉക്രെയ്നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഞാന്‍ നിങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ പ്രശ്നങ്ങള്‍ സമാധാനപരമായ രീതിയില്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. സമാധാനവും സുസ്ഥിരതയും എത്രയും വേഗത്തില്‍ പുനസ്ഥാപിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നു, ' മോദി പറഞ്ഞു.

vladimir putin

കഴിഞ്ഞ മൂന്ന് മാസത്തിനിടെ താന്‍ നടത്തിയ രണ്ട് റഷ്യ സന്ദര്‍ശനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തെയും ആഴത്തിലുള്ള സൗഹൃദത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുടിനെ കൂടാതെ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട് എന്നാണ് വിവരം.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, മിഡില്‍ ഈസ്റ്റ് പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി എന്നതിനാല്‍ തന്നെ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതേസമയം ജൂലൈയില്‍ മോസ്‌കോയില്‍ നടന്ന വാര്‍ഷിക ഉച്ചകോടി എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തിയതായി പുടിനുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി പറഞ്ഞു. 15 വര്‍ഷത്തിനുള്ളില്‍ ബ്രിക്സ് അതിന്റെ സ്വന്തമായ വ്യക്തിത്വം സൃഷ്ടിച്ചു.

ഇന്ന് ലോക രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസാനില്‍ ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നിങ്ങളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ബ്രിക്സ് ഉച്ചകോടിക്കായി കസാന്‍ പോലുള്ള മനോഹരമായ നഗരം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്,' മോദി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്ക് കസാന്‍ നഗരവുമായി ചരിത്രപരമായ ബന്ധമുണ്ട് എന്നും മോദി ചൂണ്ടിക്കാട്ടി. അതിനിടെ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനത്തിനും സംഘര്‍ഷ പരിഹാരത്തിനും വേണ്ടി ഇന്ത്യ ശ്രമിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+