കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ മിഡില്‍ ഈസ്റ്റിനെ കൈവിട്ടു; യുഎഇക്കും സൗദിക്കും തിരിച്ചടി, വെട്ടിക്കുറച്ച് എണ്ണ

Google Oneindia Malayalam News

ദുബായ്: ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള രാജ്യങ്ങളാണ് പശ്ചിമേഷ്യയിലേത്, പ്രത്യേകിച്ചും ഗള്‍ഫിലേത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നായിരുന്നു. പകരം ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മറ്റും ഈ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വ്യാപാര തോതില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ വെട്ടിക്കുറച്ചു. പുറത്തുവന്ന പുതിയ കണക്കുകള്‍ ഇങ്ങനെ...

കിരണിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്; അക്കൗണ്ട് ഫ്രീസ്, ഗോള്‍ഡ് ലോക്കറും... മറ്റൊരു കേസ്കിരണിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്; അക്കൗണ്ട് ഫ്രീസ്, ഗോള്‍ഡ് ലോക്കറും... മറ്റൊരു കേസ്

25 മാസത്തിനിടെ ആദ്യം

25 മാസത്തിനിടെ ആദ്യം

25 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണ ഇറക്കുമതിയാണ് ഇന്ത്യ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് മെയ് മാസം നടത്തിയത്. വ്യാപാര ടാങ്കറുകളുടെ കണക്കുകള്‍ പരിശോധിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി കുറയ്ക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാണ്.

എന്താണ് ഇതിന് കാരണം

എന്താണ് ഇതിന് കാരണം

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എണ്ണവില ആഗോള വിപണിയില്‍ കൂടുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. വില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ ഗൗരവത്തിലെടുത്തിരുന്നില്ല. ഇതാണ് ഇന്ത്യ മറ്റു മേഖലകളിലേക്ക് തിരിയാന്‍ കാരണം.

ഒരു ദിവസം 42 ലക്ഷം

ഒരു ദിവസം 42 ലക്ഷം

ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഓരോ ദിവസവും 42 ലക്ഷം ബാരല്‍ എണ്ണയാണ് മെയ് മാസം ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മാസം ഇറക്കിയതിനേക്കാള്‍ 31 ശതമാനം കൂടുതലാണിത്. ഏപ്രിലില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യ ഇറക്കിയത് 67 ശതമാനം എണ്ണയാണ്. ഇത് 52 ശതമാനമാക്കി കുറച്ചിരിക്കുകയാണിപ്പോള്‍.

ഏറ്റവും കൂടുതല്‍ ഈ രാജ്യത്ത് നിന്ന്

ഏറ്റവും കൂടുതല്‍ ഈ രാജ്യത്ത് നിന്ന്

2019 ഏപ്രില്‍ മാസത്തിന് ശേഷം മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യ ഇത്രയും കുറഞ്ഞ അളവില്‍ എണ്ണ ഇറക്കുന്നത് ആദ്യമായാണ്. ഇറാഖില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത്. പിന്നെ സൗദിയില്‍ നിന്നും. നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് നൈജീരിയ ആണ്.

ഇപ്പോള്‍ ആശ്രയിക്കുന്നത് ഇവരെ

ഇപ്പോള്‍ ആശ്രയിക്കുന്നത് ഇവരെ

യുഎഇയില്‍ നിന്നുള്ള ഇറക്കുന്ന എണ്ണയുടെ അളവ് ഇന്ത്യ 39 ശമതാനം കുറച്ചിരിക്കുന്നു. മിഡില്‍ ഈസ്റ്റിനെ കൈവിടുമ്പോള്‍ ഇന്ത്യ കൂടുതല്‍ അടുക്കുന്നത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ എന്നിവരുമായിട്ടാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു.

അമേരിക്കന്‍ എണ്ണ കൂടുതല്‍ വാങ്ങുന്നു

അമേരിക്കന്‍ എണ്ണ കൂടുതല്‍ വാങ്ങുന്നു

മാര്‍ച്ച് മാസത്തില്‍ ഇന്ത്യ ഉയര്‍ന്ന അളവിലാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ലോക്ക്ഡൗണ്‍ ഒഴിവാക്കിവരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോളിന് ആവശ്യം കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ഈ മേഖലയിലെ ഗവേഷകനായ റഫനിറ്റീവ് പ്രതിനിധി ഇഹ്‌സാനുല്‍ ഹഖ് പറയുന്നു.

100 കടന്ന് കേരളവും

100 കടന്ന് കേരളവും

കൊറോണ ഭീതി ഇന്ത്യയില്‍ അകലുകയാണ്. വിപണികള്‍ സജീവമാകാന്‍ തുടങ്ങി. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ ആവശ്യമായി വരും. എന്നാല്‍ വില കുത്തനെ ഉയര്‍ത്തുന്ന എണ്ണ കമ്പനികളുടെ നിലപാടിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
India Reduced Huge level Oil Import in Saudi and UAE and Buying More From US and Latin America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X