കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടും

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യ എതിരില്ലാതെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടും. സ്ഥിരാംഗത്വമില്ലാത്ത രാജ്യം എന്ന നിലയില്‍ എട്ടാം തവണയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നത് ഇന്ത്യയുടെ ഏറെ കാലത്തെ ആവശ്യമാണ്.

Recommended Video

cmsvideo
India elected unopposed to UN

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഇന്ത്യയുടെ ആവശ്യം ശരിവച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ലഭിക്കുന്ന പദവി ഇന്ത്യയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവസരം ഒരുക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

 എല്ലാവരുടെയും പിന്തുണ

എല്ലാവരുടെയും പിന്തുണ

ഐക്യരാഷ്ട്ര സഭയിലെ ഏഷ്യ പസഫിക് ഗ്രൂപ്പ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ ഇപ്പോള്‍ രക്ഷാസമിതിയില്‍ എത്താന്‍ പോകുന്നത്. മേഖലയില്‍ നിന്ന് മറ്റൊരു രാജ്യവും മല്‍സര രംഗത്തില്ലാത്തതിനാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

അഞ്ച് ഓപണ്‍ സീറ്റുകളിലേക്ക്

അഞ്ച് ഓപണ്‍ സീറ്റുകളിലേക്ക്

15 അംഗ രക്ഷാസമിതിയിലെ അഞ്ച് ഓപണ്‍ സീറ്റുകളിലൊന്നിലേക്കാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രിയാണ് വോട്ടെടുപ്പ്. ഇതിന് മുമ്പ് 2010ലാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

വോട്ടെടുപ്പ് ഇങ്ങനെ

വോട്ടെടുപ്പ് ഇങ്ങനെ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്ത് ഒരു സമയം 20 അംഗങ്ങളെ മാത്രമാണ് പ്രവേശിപ്പിക്കുക. 193 അംഗങ്ങള്‍ വോട്ട് ചെയ്യണം. ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ന്യൂയോര്‍ക്കിലെ അവസ്ഥ

ന്യൂയോര്‍ക്കിലെ അവസ്ഥ

ഐക്യരാഷ്ട്രസഭാ ആസ്ഥാനം നിലനില്‍ക്കുന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ രോഗം വ്യാപകമാണ്. അതുകൊണ്ടുതന്നെ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് അംഗങ്ങള്‍ യോഗത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. അടുത്തിടെയാണ് ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങള്‍ നീക്കയതും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതും.

ഓണ്‍ലൈന്‍ വഴിയും

ഓണ്‍ലൈന്‍ വഴിയും

ഓണ്‍ലൈന്‍ വഴിയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ 193 രാജ്യങ്ങളുടെ പ്രതിനിധികളും വോട്ടെടുപ്പില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. കാരണം പല രാജ്യങ്ങള്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് നേരത്തെ വിലക്കുണ്ട്. അംഗത്വ ഫീസ് അടക്കുന്നതില്‍ വീഴ്ച വരുത്തിയ വെനസ്വേലക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല.

മൂന്നില്‍ രണ്ട് വോട്ട്

മൂന്നില്‍ രണ്ട് വോട്ട്

മൂന്നില്‍ രണ്ട് വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ജയിക്കുകയുള്ളൂ. 2010ല്‍ ഇന്ത്യ 187 വോട്ട് നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍-കാരീബിയന്‍ ഗ്രൂപ്പില്‍ നിന്ന് എതിരില്ലാതെ ഇത്തവണ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രാജ്യം മെക്‌സിക്കോയാണ്. പടിഞ്ഞാറന്‍ യൂറോപ്പ്, അതര്‍ ഗ്രൂപ്പ് എന്നിവയ്ക്കുള്ള സീറ്റുകളിലേക്ക് കാനഡ, അയര്‍ലാന്റ്, നോര്‍വെ എന്നിവര്‍ മല്‍സരിക്കുന്നു. ആഫ്രിക്കന്‍ ഗ്രൂപ്പിനുള്ള സീറ്റിലേക്ക് കെനിയയും ജിബൂത്തിയും മല്‍സരിക്കുന്നുണ്ട്.

സ്ഥിരാംഗത്വമുള്ളവര്‍

സ്ഥിരാംഗത്വമുള്ളവര്‍

15 അംഗ രക്ഷാസമിതിയില്‍ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്ഥിരാംഗത്വം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയാണിവ. ഇവര്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ബാക്കി പത്ത് രാജ്യങ്ങള്‍ സ്ഥിരാംഗത്വമില്ലാത്തവരാണ്. ഇതില്‍ പകുതി സീറ്റിലേക്കാണ് എല്ലാവര്‍ഷവും തിരഞ്ഞെടുപ്പ് നടക്കാറ്. ഒരോ അംഗത്തിനും രണ്ട് വര്‍ഷമാണ് കാലാവധി. ഇന്ത്യ ആഗോള തലത്തില്‍ പ്രധാന ശക്തിയായി മാറിയ ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന അംഗത്വ കാലം സ്ഥിരാംഗത്വം നേടാന്‍ അവസരമൊരുക്കുമെന്ന് കരുതുന്നു.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

English summary
India set to win unopposed UNSC’s non-permanent member seat today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X