അതിര്‍ത്തി സംരക്ഷണ സേനയെ നിലയ്ക്ക് നിര്‍ത്തണം; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ് | Oneindia Malayalam

  ബീജിംഗ്: ഡോക്‌ലാം വിഷയം കൈകാര്യം ചെയ്തത് അന്താരാഷ്ട്ര സഹകരണത്തിലെ വിജയമായി വിലയിരുത്തി ചൈനീസ് സൈന്യം. ഇന്ത്യ സൈന്യത്തെ നിയന്ത്രിച്ച് നിര്‍ത്തണമെന്നും, അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറുകള്‍ നടപ്പാക്കി മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ചൈനീസ് മിലിറ്ററി ആവശ്യപ്പെട്ടു. 2017-ലെ രാജ്യത്തിന്റെ അന്താരാഷ്ട്ര സൈനിക സഹകരണത്തെക്കുറിച്ച് വാചാലനാകവെ ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ റെന്‍ ഗെക്വിയോംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  ഡോക്‌ലാം ഉള്‍പ്പെടെയുള്ള ചൂടന്‍ വിഷയങ്ങള്‍ ചൈന മാന്യമായി കൈകാര്യം ചെയ്‌തെന്നാണ് പ്രതിരോധ വക്താവ് അവകാശപ്പെടുന്നത്. ചൈനയുടെ പരമാധികാരവും, സുരക്ഷയും സൈന്യം കാത്തുസൂക്ഷിച്ചു. സൗത്ത് ചൈന കടലിലെ ചൈനയുടെ അവകാശങ്ങളും, താല്‍പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. ഭൂട്ടാന് അവകാശമുള്ള പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മ്മാണം നടത്തിയതിന്റെ പേരിലായിരുന്നു ഇന്ത്യയുമായുള്ള ഡോക്‌ലാം പ്രശ്‌നം ഉടലെടുത്തത്.

  china

  ഇന്ത്യയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ചൈനീസ് റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞു. 73 ദിവസം നീണ്ട പ്രതിസന്ധിക്കൊടുവില്‍ ചൈന നിര്‍മ്മാണം അവസാനിപ്പിച്ച് പിന്‍മാറിയതോടെയാണ് ഇന്ത്യ സൈന്യത്തെ പരസ്പര ധാരണയില്‍ പിന്‍വലിച്ചത്. ഇന്ത്യ അതിര്‍ത്തി സംരക്ഷണ സേനയെ നിയന്ത്രിച്ചാല്‍ ചൈനീസ് സൈന്യവുമായി മികച്ച സഹകരണം നിലനിര്‍ത്താമെന്നാണ് വക്താവിന്റെ അവകാശവാദം. അതിര്‍ത്തിയിലെ സമാധാനം ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് കേണല്‍ റെന്‍ കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യയുടെ ഡ്രോണ്‍ അതിര്‍ത്തി കടന്ന് ചൈനയില്‍ തകര്‍ന്നുവീണ വിഷയത്തില്‍ രാജ്യം പാഠം പഠിച്ചിരിക്കുമെന്നും കേണല്‍ വ്യക്തമാക്കി. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കാര്യം ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

  ജെജെ ഹീറോ, ബെല്‍ഫോര്‍ട്ട് വില്ലന്‍... സൂപ്പര്‍ മച്ചാന്‍സിനു ജയം, ഒന്നാംസ്ഥാനം ഭദ്രമാക്കി

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  India should control its border troops, says Chinese military

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്