മലബാര്‍ നേവല്‍ അഭ്യാസം ആരംഭിച്ചു..ചൈനക്ക് ശക്തമായ സന്ദേശം..?

Subscribe to Oneindia Malayalam

ദില്ലി: 16 യുദ്ധക്കപ്പലുകളും രണ്ട് സബ്മറൈനുകളും 95 ല്‍ അധികം എയര്‍ ക്രാഫ്റ്റുകളുമായി ഇന്ത്യയും ജപ്പാനും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നേവല്‍ അഭ്യാസം ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തിലാണ് മലബാര്‍ നേവല്‍ അഭ്യാസത്തിന് തുടക്കം കുറിച്ചത്. മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതായിരിക്കരുത് നാവികാഭ്യാസമെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

10 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. കപ്പലുകള്‍ വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിത്തുടങ്ങി.ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് 'മലബാര്‍ എക്സര്‍സൈസ്' ആരംഭിച്ചത്. പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാകുകയായിരുന്നു.

warship

ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ഇത്തവണത്തെ മലബാര്‍ എക്സര്‍സൈസ്' നേരത്തേ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. സൈനികാഭ്യാസം മൂന്നാമതൊരു രാജ്യത്തിനെ ലക്ഷ്യം വെച്ചാകരുതെന്നാണ് ചൈന പറയുന്നത്. സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചത് ഓസ്ട്രേലിയയുടെ ശത്രുവായ ചൈനയെ ചൊടിപ്പിക്കാതിരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
India-US-Japan war game with submarine hunting focus sends strong message to China
Please Wait while comments are loading...