ഉള്ളിയത്ര ഭീകരമോ!!!! അമേരിക്കയില്‍ ഇന്ത്യക്കാരന്റെ നഗ്ന പ്രതിഷേധം!!! പിന്നെ സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉള്ളി ചേർത്ത ഭക്ഷണം നൽകിയതിന് അമേരിക്കയിൽ ഇന്ത്യക്കാരന്റെ തുണിയഴിച്ച് പ്രതിക്ഷേധിച്ചു.തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. 43 കാരനായ യുവരാജ് ശർമ്മയയാണ് ഓക്ലാൻഡിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നു അറസ്റ്റു ചെയ്തത്.

ഓക്ക്ലാൻഡിലെ ഇന്ത്യൻ റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഓഡർ ചെയ്ത ഭക്ഷണത്തിൽ ഉള്ളി കണ്ടതിനെ തുടർന്ന് പ്രകോപിതനായ യുവരാജ് റസ്റ്റോറന്റ് ജീവനക്കാരനോട് വഴക്കിട്ടിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസവും ഇയാൾ ഇവിടേക്കു മദ്യപിച്ചെത്തുകയും ജീവനക്കാരോട് വളരെ മേശമായി പൊറുമാറുകയും ചെയ്തു. വാക്കേറ്റം രൂക്ഷമായതോടെ യുവരാജ് പോക്കറ്റിൽ നിന്നു തോക്കെടുത്തു ജീവനക്കാർക്ക് നേരെ ചൂണ്ടി. പൊലീസിനെ വിളിക്കുമെന്നു പറഞ്ഞതോടെ തോക്ക് പോക്കറ്റിലേക്കു തിരിച്ചു വെച്ചു.

onion

ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ ശർമ്മ തന്റെ വസ്ത്രങ്ങൾ അഴിച്ചു വെച്ചു ജീവനക്കാരുടെ മുന്നിലൂടെ നടക്കുകയും ജീവനക്കാരോട് വളരെ മേശമായി സംസാരിക്കുകയും ചെയ്തു.പൊലീസ് സംഭവ സ്ഥലത്തു എത്തുകയും അറസ്റ്റു ചെയ്യാൻ മുതിർന്നപ്പോൾ പൊലീസിനോട് തട്ടികയറുകയും മേശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഭലപ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. നഗ്നനായി പ്രതിഷേധിക്കല്‍, തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍, അറസ്റ്റിന് വഴങ്ങാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്​ ശർമ്മക്കെതിരെ ചുമത്തിയത്.​

English summary
An Indian-origin man has been arrested in the US after he went on a violent, naked rampage, threatening to shoot staffers at an Indian eatery — all because the restaurant put onions in his food.
Please Wait while comments are loading...