സ്വവര്‍ഗ്ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ട് പ്രധാനമന്ത്രി

Subscribe to Oneindia Malayalam

ഡബ്ലിന്‍: സ്വവര്‍ഗ്ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്ക്കര്‍ അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഇപ്പോള്‍ അയര്‍ലണ്ടിലെ സാമൂഹ്യ ക്ഷേമ കാര്യ മന്ത്രിയാണ് ഇദ്ദേഹം. രാജ്യത്തെ ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതൊടെയാണ് ലിയോ വരാദ്ക്കറിന് അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാകും 38 കാരനായ ലിയോ വരാദ്ക്കര്‍. ഈ പദവിയിലെത്തുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയും ലിയോ തന്നെ. മുംബൈ സ്വദേശിയാണ് വരാദ്ക്കറിന്റെ അച്ഛന്‍.

എതിരാളിയായ സൈമണ്‍ കോവേനിയെ 60% വോട്ടുകള്‍ക്കാണ് ലിയോ വരാദ്ക്കര്‍ തോല്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള മത്സരം നടന്നത്.

 leovaradkar

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് ഡോക്ടര്‍ കൂടി ആയിരുന്ന ലിയോ വരാദ്ക്കര്‍. 2015 ലായിരുന്നു ഇത്.ജനവിധിയിലൂടെ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യമാണ് അയര്‍ലണ്ട്.

English summary
Indian-origin gay minister leo varadkar going to be Ireland's PM
Please Wait while comments are loading...