ബ്രിട്ടനില്‍ രണ്ടാം ഘട്ടത്തിലും മുന്നിലെത്തി റിഷി സുനാക്; 101 വോട്ടുകളുമായി ഒന്നാം സ്ഥാനം
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും മുന്നിലെത്തി ഇന്ത്യന്‍ വംശജനായ റിഷി സുനാക്. ബോറിസ് ജോണ്സന് ശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയാണ് ഇതോടെ റിഷി സുനാക് വര്‍ധിപ്പിച്ചത്. 101 വോട്ടുകള്‍ അദ്ദേഹം നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് വന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇതോടെ വെറും അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മാത്രമായി. സുവെല്ല ബ്രാവര്‍മാനാണ് പുറത്തായത്. ഇവര്‍ക്ക് ആകെ കിട്ടിയത് 27 വോട്ടാണ്.30 വോട്ടുകള്‍ മിനിമം കിട്ടിയാലേ അടുത്ത റൗണ്ടിലേക്ക് പോകാനാവൂ.
മറ്റൊരു എംപി ടോം ടുഗന്‍ദട്ട് 32 വോട്ട് നേടി. കെമി ബഡേനോച്ചിന് 49 വോട്ടുകളും ലഭിച്ചു. അടുത്ത ഏതാനും റൗണ്ടുകള്‍ പലര്‍ക്കും അതുപോലെ നിര്‍ണായകമാണ്. വ്യാപാര വകുപ്പ് മന്ത്രിയും ഫേവറിറ്റുമായ പെന്നി മോര്‍ഡോണ്ടിന് 83 വോട്ടുകള്‍ ലഭിച്ചു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിന് 64 വോട്ടുകളാണ് ലഭിച്ചത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരില്‍ നിന്ന് വമ്പന്‍ പിന്തുണയാണ് ആദ്യ റൗണ്ട് വോട്ടിംഗില്‍ റിഷി സുനാകിന് ലഭിച്ചത്. റിഷി സുനാക് നേരത്തെ ധനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇതാണ് ബോറിസ് ജോണ്‍സന്റെ രാജിയിലേക്ക് നയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 പേരുടെ പിന്തുണയാണ് ഇതിലൂടെ ലഭിച്ചത്.
രണ്ട് പേര് മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എംപിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ഓരോ ഘട്ടത്തിലും ഏറ്റവും കുറവ് വോട്ട് ലഭിച്ചവര്‍ പുറത്താവും. ജൂലായ് 21നാണ് ഈ ദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ട് പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.
രണ്ട് ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്നാണ് ഇത് തീരുമാനിക്കുക. നേരത്തെ സാംസ്കാരിക മന്ത്രി നദീന്‍ ഡോറീസ് സുനാക്കിനെതിരെ രംഗത്ത് വന്നിരുന്നു. വൃത്തിക്കെട്ട തന്ത്രങ്ങളാണ് സുനാക്ക് പ്രയോഗിക്കുന്നതെന്ന് ഡോറീസ് ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications