'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്
ടെഹ്റാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മരിച്ചതിന് പിന്നാലെ ഇറാനില്‍ പൊട്ടുപ്പുറപ്പെട്ട പ്രക്ഷോഭം മാസങ്ങള്‍ക്കിപ്പുറവും ശക്തമായി തന്നെ തുടരകയാണ്. പ്രതിഷേധക്കാരെ ക്രൂരമായ രീതിയില്‍ സുരക്ഷാ നേരിട്ടതോടെ നൂറുകണക്കിന് ആളുകളാണ് മരിച്ച് വീണതെങ്കിലും സമരത്തിനെത്തുന്നുവരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല.
പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ ആയിരക്കണക്കിന് ആളുകളാണ് ആളുകളാണ് പങ്കെടുക്കുന്നത്. ഇതിനിടെയാണ് സൗദി അറേബ്യയെ ഏറെ ആശങ്കയിലാക്കുന്ന ഒരു രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.

സ്വന്തം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഇറാന്‍ സൗദി അറേബ്യന്‍ ഊർജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആസൂത്രിത ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുവെന്നാണ് സൌദി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം സൗദി അറേബ്യന്‍ ഉദ്യോഗസ്ഥർ സഖ്യകക്ഷിയായ അമേരിക്കയുമായി പങ്കിടുകയും ചെയ്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്.

"ഭീഷണിയെക്കുറിച്ച് യുഎസ് നരീക്ഷിക്കുന്നുണ്ടെന്നും" "ഉദ്യോഗസ്ഥർ സൗദിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം തന്നെ എന്നാൽ, സൗദി ഉദ്യോഗസ്ഥർ പങ്കുവെച്ച രഹസ്യവിവരത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഉദ്യോഗസ്ഥർ പുറത്ത് വിട്ടില്ല.

യുഎസ് എഫ്22 ജെറ്റ്സ് ഉള്‍പ്പടേയുള്ള എല്ലാവിധ സൈനിക സന്നാഹങ്ങളും സൌദിയിലുള്ള സ്ഥിതിക്ക് ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ അമേരിക്ക തയ്യാറാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഭീഷണിയുടെ പേരില്‍ മേഖലയിലെ അമേരിക്കയുടെ സൈനിക ശേഷി വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയും യുഎസും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സൈനികർക്ക് ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പ്രേരണ നൽകിയത് അമേരിക്ക, സൗദി അറേബ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കമാൻഡർ ഇറാനിലെ പ്രതിഷേധങ്ങളുടെ കവറേജിൽ നിയന്ത്രണം ഏർപ്പെടുത്താൻ സൗദി അറേബ്യക്ക് പരസ്യമായി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് പെണ്‍കുട്ടിയുടെ മരണത്തെ തുടർന്നുണ്ടായിരിക്കുന്നത്.

തെരുവിൽ നിന്ന് പിന്‍വാങ്ങേണ്ട സമയമായെന്ന് അധികൃതർ പ്രതിഷേധക്കാർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പ്രകടനങ്ങളും പ്രതിഷേധങ്ങലും ശമിക്കുന്നതിന്റെ ലക്ഷണമൊന്നും ഇതുവരെ കണ്ടിട്ടില്ല. ജനവാസ മേഖലകളിലും പ്രധാന വഴികളിലും രാജ്യവ്യാപകമായി സർവകലാശാലകളിലും പ്രതിഷേധം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനകം 1,000 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ഇറാൻ ജുഡീഷ്യറി അഭിപ്രായപ്പെടുന്നത്. അതേസമയം ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് തടങ്കലിലാക്കപ്പെട്ട 2,000ത്തോളം പേരെ പരസ്യ വിചാരണ നടത്താൻ ഇറാൻ തയാറെടുക്കുന്നതായുള്ള റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications