കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനാണ് ലോകത്ത് ഭീകരത പടച്ചുവിടുന്നതെന്ന് അമേരിക്ക

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭീകരതയുടെ പ്രായോജകര്‍ ഇറാനാണെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്. സാമ്പത്തികമായും പരിശീലനപരമായും ആയുധപരമായും ലോകമാകെയുള്ള ഭീകരഗ്രൂപ്പുകള്‍ക്ക് ഇറാന്‍ സഹായം നല്‍കിയെന്നും റിപിപോര്‍ട്ടില്‍ ആരോപിക്കുന്നു. യുഎശ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക സര്‍വ്വെയിലാണ് ഈ പരാമര്‍ശമുള്ളത്.

സിറിയയും സുഡാനും ഇങ്ങനെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനനിലെ ഹിസ്ബുള്ള, പാലസ്തീനിലെ ഹമാസ്, സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദ് എന്നിവര്‍ക്ക് സഹായം നല്‍കുന്നത് ഇറാനാണെന്നാണ് ആരോപണം.

ഇസ്ലാമിക് സ്റ്റേറ്റ് ആണ് ലോകത്ത് ഭീതി ജനിപ്പിച്ചിരിക്കുന്നത്. ഇറാഖിലും സിറിയയിലും തരിപ്പണമായെങ്കിലും ഫ്രാന്‍സിലും തുര്‍ക്കിയിലും ലബനനിലും ഇവര്‍ ആക്രമണം നടത്തുകയാണെന്നും അമേരിക്ക പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇറാന്റെ ആദ്ധ്യാത്മിക നേതാവ് ആയത്തുള്ള ഖൊമേനി അതിനെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തു.

1979 മുതല്‍ ഇറാനോട് അസഹിഷ്ണുത മനോഭാവമാണ് അമേരിക്ക പുലര്‍ത്തുന്നത്. പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇറാന്‍ ബ്രിട്ടന്റെയോ യുഎസിന്റെയോ സഹായം തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനും മറ്റ് അണ്വായുദ രാജ്യങ്ങളുമുണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ അമേരിക്ക മടിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

English summary
Iran is the main state sponsor of terrorism, according to the US State Department's annual survey of worldwide terrorism.The Islamic republic "remained the foremost state sponsor of terrorism in 2015, providing a range of support, including financial, training, and equipment, to groups around the world," the report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X