കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കൈവിട്ട ഖത്തറില്‍ ആളുകള്‍ പരിഭ്രാന്തിയില്‍; ഭക്ഷണമെത്തിക്കാന്‍ കപ്പലുമായി ഇറാന്‍

നാടുകളില്‍ നിന്ന് ഖത്തറിലെ പ്രവാസികള്‍ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. നാട്ടില്‍ ടെലിവിഷനിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകള്‍ കണ്ടതനുസരിച്ചാണ് ഈ വിളി.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദിയും മറ്റു രണ്ട് ജിസിസി രാജ്യങ്ങളും നയതന്ത്ര ബന്ധം വിഛേദിച്ച ഖത്തറില്‍ ആളുകള്‍ പരിഭ്രാന്തിയില്‍. അവശ്യ വസ്തുക്കള്‍ക്ക് നേരിയ പ്രയാസം അനുഭവപ്പെട്ടുതുടങ്ങി. എന്നാല്‍ ഖത്തറിലേക്ക് ഭക്ഷണമെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു.

കടല്‍ മാര്‍ഗം ഖത്തറിലേക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ അറിയിച്ചു. സാധാരണ സൗദി മാര്‍ഗമാണ് കര വഴി ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തുക. ഇപ്പോള്‍ സൗദി അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.

അല്‍പ്പം ഫ്‌ളാഷ് ബാക്ക്

അല്‍പ്പം ഫ്‌ളാഷ് ബാക്ക്

ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ചാണ് സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും യമനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ഇത് ഖത്തറിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. അവര്‍ അക്കാര്യം സമ്മതിക്കില്ലെങ്കിലും.

കപ്പല്‍ മാര്‍ഗം ഇറാന്‍

കപ്പല്‍ മാര്‍ഗം ഇറാന്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇറാനിലെ യൂനിയന്‍ ചെയര്‍മാന്‍ റസാ നൂറാനിയാണ് ഇറാന്‍ ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്ന് അറിയിച്ചത്. കപ്പല്‍ മാര്‍ഗം ഇറാനില്‍ നിന്നു ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലെത്താന്‍ വെറും 12 മണിക്കൂര്‍ മതി.

കര അതിര്‍ത്തി അടച്ചു

കര അതിര്‍ത്തി അടച്ചു

ഖത്തറിനുള്ള ഏക കര അതിര്‍ത്തി സൗദി അറേബ്യയുമായാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കളുമായെത്തുന്ന വാഹനങ്ങള്‍ ഈ കരമാര്‍ഗത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഈ വഴി സൗദി അടച്ചിട്ടുണ്ട്.

ട്രക്കുകള്‍ അതിര്‍ത്തിയില്‍

ട്രക്കുകള്‍ അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍ ഖത്തറിലേക്കുള്ള അവശ്യവസ്തുക്കളുമായെത്തിയ ട്രക്കുകള്‍ വരിയായി കിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി അടച്ചതുമൂലം ഇവര്‍ക്ക് ഖത്തറിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറാന്‍ സഹായ ഹസ്തവുമായെത്തിയിരിക്കുന്നത്.

ഇറാനും സൗദിയും

ഇറാനും സൗദിയും

ഇറാനും സൗദി അറേബ്യയും മേഖലയിലെ പ്രത്യക്ഷ ശത്രുക്കളാണ്. സൗദി നിലപാടുകള്‍ക്കെതിരാണ് എപ്പോഴും ഇറാന്‍. തിരിച്ചും അങ്ങനെ തന്നെ. സിറിയയിലും യമനിലും ഇരുരാജ്യങ്ങളും രണ്ട് പക്ഷത്താണ്.

ജനങ്ങള്‍ ആശങ്കയില്‍

ജനങ്ങള്‍ ആശങ്കയില്‍

സൗദി അറേബ്യ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഖത്തര്‍ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. എങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. കച്ചവടക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ക്ക് നേരിയ പ്രയാസം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ദുരിതം കൂടും.

സൂപ്പര്‍മാര്‍ക്കറ്റില്‍ നീണ്ട വരി

സൂപ്പര്‍മാര്‍ക്കറ്റില്‍ നീണ്ട വരി

ദോഹയിലെ സിറ്റി സെന്‍ട്രല്‍ മാളിലുള്ള കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളുടെ നീണ്ട വരി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗദിയും കൂട്ടുരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ പ്രയാസം നേരിടുമെന്ന് മുന്‍കൂട്ടി കണ്ട് ഇവര്‍ സാധനം വാങ്ങിക്കൂട്ടുകയായിരുന്നു.

പരിഭ്രാന്തി നാട്ടിലുള്ളവര്‍ക്കും

പരിഭ്രാന്തി നാട്ടിലുള്ളവര്‍ക്കും

ഇതേ സമയം തന്നെ നാടുകളില്‍ നിന്ന് ഖത്തറിലെ പ്രവാസികള്‍ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. നാട്ടില്‍ ടെലിവിഷനിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകള്‍ കണ്ടതനുസരിച്ചാണ് ഈ വിളി. ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ വിദേശികള്‍ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണിപ്പോള്‍ ദോഹയില്‍.

ചിക്കന്‍ എത്തിയിരുന്നത് സൗദി വഴി

ചിക്കന്‍ എത്തിയിരുന്നത് സൗദി വഴി

ചിക്കന്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഖത്തറിലേക്കെത്തുന്നത് സൗദി വഴിയാണ്. ഇപ്പോള്‍ ഒമാനില്‍ നിന്ന് കോഴിയിറച്ചി എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതാകട്ടെ ഖത്തറുകാര്‍ക്ക് അത്ര താല്‍പ്പര്യവുമില്ലാത്തതാണ്.

ഭയക്കരുതെന്ന് ഖത്തര്‍

ഭയക്കരുതെന്ന് ഖത്തര്‍

എന്നാല്‍ രാജ്യത്തേക്ക് അവശ്യവസ്തുക്കള്‍ എത്തുന്നതിന് യാതൊരു തടസവുമില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. കപ്പല്‍ മാര്‍ഗവും വ്യോമമേഖലയും ഇപ്പോഴും കുഴപ്പമില്ലെന്നും പരിഭ്രാന്തരാകേണ്ടെന്നും അവര്‍ വ്യക്തമാക്കി. ഖത്തറിലുള്ളവരുടെയും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെയും കെട്ടുറപ്പില്‍ ഒരു കോട്ടവും സംഭവിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

English summary
An Iranian official said his country can export food to Qatar by sea, as Saudi Arabia and other Arab nations moved to isolate the gas-rich nation after severing diplomatic ties and accusing it of supporting terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X