മലയാളികള്‍ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചെന്ന് ഇറാന്‍; നാട്ടിലേക്ക് വിടാതെ കമ്പനി, മോചനം നീളും?
തെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലെ മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ മോചനം ഇനിയും നീളും. ജീവനക്കാരെ വിട്ടയച്ചുവെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ നാട്ടിലേക്ക് അയക്കാന്‍ കപ്പല്‍ കമ്പനി തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാരുടെ മോചനം അനന്തമായി നീളുന്നത്.
എംഎസ്‌സി ഏരീസ് കപ്പല്‍ കഴിഞ്ഞ മാസം ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമായതിന് പിന്നാലെയായിരുന്നു. ഇസ്രായേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുള്ള കപ്പലിലുള്ളവരെ മോചിപ്പിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ കപ്പല്‍ ഇറാന്റെ കസ്റ്റഡിയില്‍ തന്നെ തുടരും. വിട്ടുകൊടുക്കുന്ന കാര്യം അറിയിച്ചിട്ടില്ല.

പിടിച്ചെടുത്ത കപ്പല്‍ മലയാളികള്‍ അടക്കം 25 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യക്കാരായി 17 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ സുരക്ഷിതമായി എത്തിയിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിതയായിരുന്ന ആന്‍ ടെസ ജോസഫിനെയാണ് വിട്ടയച്ചത്. ബാക്കിയുള്ളവരുടെ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
മാനുഷിക പരിഗണന മാനിച്ചാണ് കപ്പലിലുള്ളവരെ വിട്ടയച്ചതെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ നീണ്ടുപോകുന്നത്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കപ്പലില്‍ തന്നെ തുടരാനാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന കാര്യത്തില്‍ കമ്പനി വിശദീകരണവും നല്‍കിയിട്ടില്ലെന്ന് കപ്പലിലെ മലയാളികളുടെ ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് സ്വദേശ് ശ്യാംനാഥ്, പാലക്കാട്ടുകാരന്‍ സുമേഷ്, വയനാട്ടില്‍ നിന്നുള്ള പിവി ധനേഷ് എന്നിവരാണ് കപ്പലിലെ മലയാളികള്‍.
ഈ കപ്പലിലേക്ക് പകരം ജീവനക്കാരെ കമ്പനി നിയോഗിച്ചാല്‍ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് കപ്പലിലെ വനിതയെ വിട്ടയച്ചത്. എന്നാല്‍ വിദേശ കാര്യ മന്ത്രാലയം കൂടുതല്‍ സമ്മര്‍ദം ചെലുത്തി എല്ലാവരെയും നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം.
ഇസ്രായേല്‍ ബിസിനസുകാരനായ ഇയാല്‍ ഒഫര്‍ ആണ് ഈ കപ്പലിന്റെ ഉടമ. ഇറാന്‍ ഇത് പിടിച്ചെടുക്കുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. ജനുവരിയില്‍ ഇതേ പോലെ ഒരു ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇറാന്റെ സമുദ്രപാതയിലേക്ക് പ്രവേശിച്ച കപ്പല്‍, സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരുന്നതായും, അതുകൊണ്ടാണ് പിടിച്ചെടുത്തതെന്നും ഇറാനിയന്‍ വിദേശ കാര്യ മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications