കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹജ്ജ് ദുരന്തത്തില്‍ ലോക മുസ്ലീങ്ങളോട് സൗദി മാപ്പു പറയണം'

  • By Anwar Sadath
Google Oneindia Malayalam News

ഹജ്ജിനിടെ 750ല്‍അധികം തീര്‍ഥാടകര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ സൗദി അറേബ്യ ലോക മുസ്ലീം സമൂഹത്തോട് മാപ്പു പറയണമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേയ്‌നി ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സൗദിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബത്തോട് മാപ്പു പറയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയൊരു ദുരന്തം മുസ്ലീം ജനതയുടെ മനസില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവം അത്ര പെട്ടെന്ന് മുസ്ലീങ്ങള്‍ മറക്കുകയുമില്ല. അത്യധികം ഗൗരവത്തോടെയാണ് തങ്ങള്‍ ഈ വിഷയത്തെ കാണുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മരിച്ചവരുടെ കുടുംബത്തോട് സൗദി മാപ്പു പറയണമെന്ന് ഖൊമെയ്‌നി പറഞ്ഞു.

ayatollah-ali-khamenei

അപകടത്തില്‍ മുസ്ലീങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഒടുപാടുണ്ട്. മരണം ആയിരത്തില്‍ അധികമുണ്ടെന്നാണ് കേള്‍ക്കുന്നത്. അത്ര ചെറിയ ഒരു സംഖ്യയല്ല അത്. മുസ്ലീം രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തണമെന്നും ഖൊമെയ്‌നി ആവശ്യപ്പെട്ടു. യുഎന്നില്‍ പ്രസംഗിക്കവെ ഇറാന്‍ പ്രസിഡന്റും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

769 പേര്‍ സൗദിയിലെ മിനായില്‍ ഉണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ 144 ഇറാനികളും ഉള്‍പ്പെടുന്നു. 300 ഓളം ഇറാന്‍ തീര്‍ഥാടകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹജ്ജ് ചടങ്ങിനിടെ ക്ഷീണം അനുഭവപ്പെട്ട ചിലര്‍ നിലത്ത് ഇരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

English summary
Iran’s supreme leader Khamenei says Saudi Arabia should apologise for Hajj stampede
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X