കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍- യുഎസ് ചങ്ങാത്തം; സൗദി അറേബ്യ മുസ്ലിം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്‍

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇസ്രായേലുമായും അമേരിക്കയുമായും കൂട്ടുകൂടുന്നതിലൂടെ സൗദി അറേബ്യ മുസ്ലിം ലോകത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കുറ്റപ്പെടുത്തി. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെ സമ്മേളനത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ നടപടി യോഗം ചര്‍ച്ച ചെയ്തു. വിശുദ്ധ നഗരമായ ജെറൂസലേം ഫലസ്തീന്‍ തലസ്ഥാനമാണെന്നതില്‍ സംശയമില്ലെന്നും അമേരിക്കയുടെ തീരുമാനത്തിന് പ്രത്യേക ഫലമൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്നും ഖമേനി പറഞ്ഞു.

ജമ്മുകശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, പാക് സൈന്യം കുരുതി തുടങ്ങി!ജമ്മുകശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, പാക് സൈന്യം കുരുതി തുടങ്ങി!

അമേരിക്കയെയും സയണിസ്റ്റ് രാജ്യമായ ഇസ്രായേലിനെയും സഹായിക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നത്. തീര്‍ച്ചയായും മുസ്ലിം സമുദായത്തെയും ഇസ്ലാമിക ലോകത്തെയും വഞ്ചിക്കുന്ന നിലപാടാണിത്- അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഒരു കാലത്ത് ശത്രുതയിലായിരുന്നവരാണെങ്കില്‍ പോലും മുസ്ലിം രാജ്യങ്ങളെ സഹോദര രാജ്യങ്ങളായി കാണാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ലോകത്തെ വന്‍ ശക്തിയായി മാറാന്‍ അവര്‍ക്ക് സാധിക്കും. ലോകത്തെ സ്വാധീന ശക്തിയാവാന്‍ മാത്രമുള്ള ജനസംഖ്യയും ധാരാളം സൗകര്യങ്ങളും അവര്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

iran

മുസ്ലിം ലോകത്തെ യുദ്ധക്കൊതിയന്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്ക് സാധിക്കണം. സയണിസ്റ്റ് ഭരണകൂടത്തിന് സുരക്ഷിത താവളമൊരുക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷിയാണ് സുന്നി രാഷ്ട്രമായ സൗദി അറേബ്യ. ശിയാ രാഷ്ട്രമായ ഇറാനാവട്ടെ, മേഖലയിലെ അമേരിക്കയുടെ കണ്ണിലെ കരടുമാണ്. മേഖലയിലെ സ്വാധീന ശക്തികളായ ഇരുരാഷ്ട്രങ്ങളും യെമന്‍, സിറിയ, ഇറാഖ്, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ വിരുദ്ധ ചേരികളെ പിന്തുണയ്ക്കുന്നവരാണ്. മേഖലയിലെ ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമാണ് ഇറാന്‍. ഇറാനോടുള്ള ശത്രുത പല അറബ് രാജ്യങ്ങളെയും ഇസ്രായേലുമായി അടുപ്പിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
English summary
iran says saudis betrayed muslim world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X