കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്ത് തെളിയിച്ച് ഇറാന്‍: സ്വന്തമായി വികസിപ്പിച്ച ആദ്യ യുദ്ധവിമാനം പുറത്തിറക്കി, യുഎസിന് താക്കീത്!

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനം പുറത്തിറക്കി ഇറാന്‍ കരുത്തുകാട്ടി. തെഹ്‌റാനില്‍ നടന്ന നാഷനല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി എക്‌സിബിഷനില്‍ നാലാം തലമുറയില്‍ പെട്ട കൗസര്‍ ജെറ്റിന്റെ കോക്പിറ്റിലിരുന്ന് പ്രസിഡന്റ് റൂഹാനിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. ഇറാന്റെ ആയുധങ്ങള്‍ ശത്രുക്കളെ പ്രതിരോധിക്കുന്നതിനും സ്ഥായിയായ സമാധാനം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധോദ്ദേശ്യ റഡാറുകളും അതിനൂതനമായ ആക്രമണ സംവിധാനങ്ങളുമുള്ള ഈ ഫൈറ്റര്‍ ജെറ്റുകള്‍ നൂറ് ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധവിമാനമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധവിമാനം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ടേക്കോഫിനായി റണ്‍വേയിലൂടെ വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഏജന്‍സികള്‍ പുറത്തുവിട്ടത്.

iranjet11-1

രാജ്യത്തെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിക്കാനുള്ള ഇറാന്റെ സന്നദ്ധതയെ കുറിച്ച് പറയുമ്പോള്‍ സ്ഥായിയാ സമാധാനത്തെയാണ് അത് അര്‍ഥമാക്കുന്നത്. സ്വയം പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന നിമിഷം മുതല്‍ നാം യുദ്ധത്തെ വരവേല്‍ക്കുകയാണ് ചെയ്യുന്നതെന്നും ലോഞ്ചിംഗിനു ശേഷം നടന്ന ചടങ്ങില്‍ റൂഹാനി പറഞ്ഞു. രാജ്യത്തിന്റെ സൈനിക ശേഷി നാം ശക്തിപ്പെടുത്തുമ്പോള്‍ അത് യുദ്ധത്തിനായുള്ള കോപ്പുകൂട്ടലായിട്ടാണ് ചിലര്‍ കാണിന്നത്. എന്നാല്‍ നേരെ മറിച്ചാണ് സ്ഥിതി. യുദ്ധം ഉണ്ടാവാതിരിക്കാനും സമാധാനം ഉണ്ടാവാനുമാണ് രാജ്യം ആയുധശേഷി വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കള്‍ക്കെതിരായ പ്രതിരോധം ശക്തമല്ലെങ്കില്‍ അതിനര്‍ഥം അവര്‍ക്ക് രാജ്യത്തേക്ക് കടന്നുവരാനുള്ള പച്ചക്കൊടി നാം കാണിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1980കളിലെ എട്ടുവര്‍ഷം നീണ്ട ഇറാഖ് യുദ്ധവും അമേരിക്കയും ഇസ്രായേലും രാജ്യത്തിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുമാണ് യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് പ്രതിരോധ മന്ത്രി ആമിര്‍ ഹാത്തമി പറഞ്ഞു.

English summary
Iran unveiled a new domestic fighter jet with President Hassan Rouhani saying Tehran's military strength was only designed to deter enemies and aimed at creating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X