ഐസിസ് തീര്‍ന്നിട്ടില്ല, തിരിച്ചടിച്ച് ഞെട്ടിക്കുന്നു; ഇതുവരെ കണ്ടതല്ല യുദ്ധം... തുരങ്കങ്ങളിൽ നിന്ന്

Subscribe to Oneindia Malayalam

അമ്മാന്‍(സിറിയ): സിറിയയില്‍ ഐസിസിനെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കി എന്നൊക്കെയാണ് അവകാശവാദങ്ങള്‍. ഐസിസിന്റെ കൈവശം ഉണ്ടായിരുന്ന പല നഗരങ്ങളും സൈന്യം തിരിച്ചുപിടിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ സിറിയന്‍ സൈന്യത്തെ ഞെട്ടിപ്പിക്കുന്ന നീക്കമാണ് ഐസിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പരപ്പന ജയിലിൽ ഉറക്കമില്ലാതെ പരവശയായി ചിന്നമ്മ ശശികല.. മന്നാർഗുഡി മാഫിയയെ കുളംതോണ്ടിയ പണി!

സിറിയയിലെ ഐസിസിന്റെ അവസാന കേന്ദ്രമായിരുന്നു അല്‍ബു കമല്‍. ഇത് സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ നടക്കുന്നത് ഐസിസിന്റെ അതി ശക്തമായ തിരിച്ചടിയാണ് എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈന്യത്തെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു ഐസിസ് ഭീകരര്‍. നഗരത്തിനുള്ളില്‍ പ്രവേശിച്ച സൈനികരെ തുരങ്കങ്ങളില്‍ ഒളിച്ചിരുന്നായിരുന്നു ഭീകര്‍ ആക്രമിച്ച്. വന്‍ ആള്‍നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയുടെ ഇറാഖ് അതിര്‍ത്തി പ്രദേശത്താണ് അബുല്‍ കമല്‍ നഗരം.

റഷ്യയുടെ പിന്തുണയോടെ

റഷ്യയുടെ പിന്തുണയോടെ

റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെയാണ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം ഐസിസിനെതിരെ പോരാടുന്നത്. സിറിയയിലെ ഒട്ടുമിക്ക ശക്തികേന്ദ്രങ്ങളില്‍ നിന്നും ഐസിസിനെ തുരത്താനും സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അവസാന നഗരം ആയിരുന്നു അല്‍ബു കമല്‍.

പിടിച്ചെടുത്തെന്ന് കരുതി

പിടിച്ചെടുത്തെന്ന് കരുതി

അല്‍ബു കമല്‍ പൂര്‍ണമായും സൈന്യം പിടിച്ചെടുത്തു എന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഒട്ടേറെ തീവ്രവാദികളെ വധിച്ചതായും കുറേ പേര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീവ്രവാദികളില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേക്ക് നീങ്ങിയതായും പറഞ്ഞിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു സൈന്യം.

വളഞ്ഞിട്ട് ആക്രമണം

വളഞ്ഞിട്ട് ആക്രമണം

എന്നാല്‍ തീവ്രവാദികളെ പിന്തുടര്‍ന്ന സൈന്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ടതുപോലെ ആയി. തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഐസിസ് ഭീകരര്‍ സൈന്യത്തിന് നേരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിടുകയായിരുന്നു. റോക്കറ്റ് ലോഞ്ചറുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

തിരിച്ചുപിടിക്കാന്‍

തിരിച്ചുപിടിക്കാന്‍

എന്നാല്‍ ഈ ആക്രമണത്തില്‍ പിന്‍തിരിഞ്ഞോടാന്‍ തയ്യാറല്ലെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തത്കാലം പിന്‍മാറി കരയുദ്ധം ശക്തമാക്കുകയാണ് ലക്ഷ്യം. അതേ സമയം അല്‍ബു കമാലില്‍ റഷ്യയുടെ നേതൃത്വത്തില്‍ അതി ശക്തമായ വ്യോമാക്രമണം തുടരുകയാണ്. എന്നാല്‍ ഈ ആക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട് എന്നാണ് ആക്ഷേപം.

ഇറാന്റെ സഹായം

ഇറാന്റെ സഹായം

ഇറാന്റെ ശക്തമായ സഹായവും സിറിയന്‍ സൈന്യത്തിന് ലഭിക്കുന്നുണ്ട്. ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ള പോരാളികളും ഇറാഖിലെ ഷിയ പോരാളികളും ചേര്‍ന്നായിരുന്നു അല്‍ബു കമലില്‍ ഐസിസിനെതിരെ പോരാട്ടം ശക്തമാക്കിയത്. എന്നാല്‍ ഐസിസിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു. ചാവേറുകളുടെ ആക്രമണത്തില്‍ ഒരുപാട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Iranian-backed militias routed in last Syrian militant stronghold

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്