ഇറാൻ ഇസ്ലാമിക വിപ്ലവ നേതാവും മുൻ പ്രസിഡന്റുമായ റഫ്‌സാന്‍ജനി അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ടെഹ്‌റാന്‍: മുന്‍ ഇറാന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശ്മി റഫ്‌സാന്‍ജനി അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. 1989 മുതല്‍ 1997വരെ ഇറാന്റെ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം. ഇറാന്റെ സമകാലീന ചരിത്രത്തിലെ പ്രമുഖ നേതാവായാണ് റഫ്‌സാന്‍ജനി വിലയിരുത്തപ്പെടുന്നത്.

irans-ex-president-rafsanjani

പ്രസിഡന്റ് പദവിക്കുശേഷം ഇറാന്‍ പാര്‍ലിമെന്റിന്റെ എക്‌സപെന്‍ഡറി കൗണ്‍സില്‍ മെമ്പറായിരുന്നു. 2013 പ്രസിഡന്റ് ഇലക്ഷനില്‍ വീണ്ടും മത്സരിച്ചതോടെ 12 അംഗ മെമ്പര്‍ പദവിയില്‍ നിന്നും അദ്ദേഹം ഒഴിവായി. റഫ്‌സാജനി ഇറാന്റെ പാരമ്പരവും മതപരവുമായ കാഴ്ചപ്പാട് ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നെന്ന് അദ്ദേഹത്തിന്റെ മരണവിവരം അറിയിക്കവെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Iran's ex-President Rafsanjani dies
Please Wait while comments are loading...