കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇറാന്‍; പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു, ട്രംപിന് പുല്ലുവില!!

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: വന്‍ശക്തി രാഷ്ട്രങ്ങളുമായി ആണവകരാറിലെത്തിയ ശേഷം ഇറാന്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരികയായിരുന്നു. കരാറിന് തുരങ്കം വയ്ക്കുന്ന പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കം ഇറാന് തീരെ പിടിച്ചിട്ടില്ല. അത്യാധുനിക ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം ഉടന്‍ നടത്തുമെന്നും അതിന് അമേരിക്കയുടെ അനുമതി കാത്തിരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

രണ്ടാം തവണ ഇറാന്‍ പ്രസിഡന്റാ തിരഞ്ഞൈടുക്കപ്പെട്ട ഹസന്‍ റൂഹാനിയാണ് അമേരിക്കക്കും ട്രംപിനുമെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തി നിരവധി കരാറുകളില്‍ ഒപ്പുവച്ച അമേരിക്കന്‍ പ്രസിഡന്റിനെ ഇറാന്‍ വിമര്‍ശിക്കുകയും ചെയ്തു.

എപ്പോള്‍ വേണമെങ്കിലും പരീക്ഷണം

തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മിസൈല്‍ പരീക്ഷണം നടത്താന്‍ അവകാശമുണ്ട്. അതിന് അമേരിക്കയുടേയോ ഡൊണാള്‍ഡ് ട്രംപിന്റെയോ അനുമതി ആവശ്യമില്ല. മിസൈല്‍ പീക്ഷണങ്ങള്‍ തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൂഹാനി അമേരിക്കക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. സമാധാനം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതിന് വേണ്ടിയാണ് മിസൈല്‍ പരീക്ഷണങ്ങള്‍. അല്ലാതെ ആക്രമണത്തിനല്ല-റൂഹാനി പറഞ്ഞു.

ട്രംപിന് ഗള്‍ഫ് മേഖലയെ അറിയില്ല

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഗള്‍ഫ് മേഖലയെ കുറിച്ച് ഒന്നുമറിയില്ല. ഇവിടെയുള്ള ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതിയെ പറ്റിയും ട്രംപിന് അറിയില്ല. സമാധാനം ആഗ്രഹിക്കുന്ന ഒരു ജനതയാണിവിടെയുള്ളതെന്നും റൂഹാനി പറഞ്ഞു.

അമേരിക്കയെ തങ്ങള്‍ കാത്തിരിക്കും

സമാധാനത്തിന്റെ പാതയിലാണെങ്കിലും ട്രംപിനെയും അമേരിക്കയെയും തങ്ങള്‍ കാത്തിരിക്കും. ഇറാന്‍ ജനത എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരാണ്. അത് മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്ക് മനസിലായിട്ടുള്ളതുമാണ്.

സൗദിക്കെതിരേ രൂക്ഷമായ വിമര്‍ശനം

ഒരിക്കലും തിരഞ്ഞെടുപ്പ് നേരിട്ടില്ലാത്ത രാജ്യങ്ങളുമായാണ് അമേരിക്ക ബന്ധം സ്ഥാപിക്കുന്നതെന്ന് സൗദിയെ പരോക്ഷമായി പരാമര്‍ശിച്ച് റൂഹാനി പറഞ്ഞു. നാല് കോടി ജനങ്ങളാണ് ഇറാനില്‍ വോട്ട് രേഖപ്പെടുത്തിയത്. സൗദിയില്‍ നടന്ന ഉച്ചകോടി ഒരു കൂടിച്ചേരല്‍ മാത്രമാണ്. രാഷ്ട്രീയമായി അതിന് പ്രാധാന്യമില്ലെന്നും റൂഹാനി കുറ്റപ്പെടുത്തി.

ഇറാന്‍ ഭീകരവാദം വളര്‍ത്തു

ഇറാനാണ് മേഖലയില്‍ ഭീകരവാദം വളര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇസ്രായേലിലുള്ള ട്രംപ് സൗദിയില്‍ നിന്നു അവിടെ എത്തിയ ഉടനെ ഇതേ കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനെല്ലാമുള്ള മറുപടിയാണ് റൂഹാനി നല്‍കിയത്.

സൗദിയില്‍ നിന്നു കോടികള്‍ അടിച്ചെടുത്തു

സൗദിയില്‍ ട്രംപ് സന്ദര്‍ശനം നടത്തിയത് ആ രാജ്യത്ത് നിന്നു 48000 കോടി ഡോളര്‍ അടിച്ചെടുക്കാനാണോ എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് സരീഫ് ചോദിച്ചു. ഇറാനില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലവും ട്രംപിന്റെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നും ട്വിറ്ററില്‍ വിശദീകരിച്ചു.

English summary
Iran's newly re-elected president Hassan Rouhani said on Monday that his country will continue its ballistic missile program despite criticism from U.S. President Donald Trump.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X