തിക്രീത്ത് സൈന്യം പിടിച്ചെടുത്തു 80 വിമതരെ കൊന്നു
ബാഗ്ദാദ്: ഇറാഖിലെ സുന്നി വിമതര്‍ക്കെതിരെ സൈന്യം തിരിച്ചടിയ്ക്കുന്നു. തിങ്കളാഴ്ച (ജൂലൈ 14) സൈന്യം നടത്തിയ ആക്രമണത്തില്‍ 80 സുന്നി വിമതര്‍ കൊല്ലപ്പെട്ടതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുുന്നു. ജൂണ് പത്തോടെ ശക്തമായ ആഭ്യന്തര സംഘര്‍ഷം ഇപ്പോഴും ഇറാഖില്‍ തുടരുകയാണ്. തിക്രീത്ത് സൈന്യം തിരിച്ച് പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മൊസൂളിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തിക്രീത്തും സുന്നി വിമതരുടെ കൈയ്യിലായിരുന്നു.എന്നാല്‍ തിക്രീത്ത് സൈന്യം തിരിച്ച് പിടിച്ചതായി അല്‍ ഇറാഖിയെ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 80 വിമതരെ സൈന്യം വധിച്ചുവെങ്കിലും പലയിടങ്ങളിലും വിമതര്‍ മുന്നോറുകയും സൈന്യത്തിന് തിരിച്ചടി നേരിടുകയുമാണ്.

1.2 മില്യണ്‍ ജനങ്ങളെയാണ് ആഭ്യന്തര സംഘര്‍ഷം ബാധിച്ചത്. തീവ്രവാദികളെ തുരത്താന്‍ വേണ്ട എല്ലാ നടപടികളുമായി സൈന്യം മുന്നേറുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി പറഞ്ഞു. ഇതിനിടെ രാജ്യത്തെ ക്രൂഡ് ഓയില്‍ വിമതര്‍ വില്‍പ്പന തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications