സൗദി അറേബ്യ തെറിക്കുമോ? ഇറാഖ് കളിമാറ്റി, ഇന്ത്യയ്ക്ക് ആഹ്ലാദം, റഷ്യ പോയാലും പ്രശ്നമല്ല
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ അതുല്യമായ അവസരം തുറന്നുവരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തിയാകുന്ന വേളയില്‍ ബദല്‍ മാര്‍ഗം ഇന്ത്യ തേടവെയാണ് പുതിയ മാറ്റം. റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കണം എന്നാണ് അമേരിക്കയുടെ സമ്മര്‍ദ്ദം. പകരം ഇറാന്റെയും വെനസ്വേലയുടെയും എണ്ണ വാങ്ങേണ്ടി വരുമെന്ന ഉപാധി ഇന്ത്യ മുന്നോട്ട് വയ്ക്കുന്നു.
അതിനിടെയാണ് ഇറാഖ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇന്നലെ മുതല്‍ വടക്കന്‍ മേഖലയിലെ കുര്‍ദിസ്ഥാനില്‍ നിന്ന് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന ഉല്‍പ്പാദനമാണ് ഇറാഖ് പുനരാരംഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതീക്ഷ ഇരട്ടിയാക്കി. കാരണം ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുന്ന പ്രധാന രാജ്യമാണ് ഇറാഖ്.

കുര്‍ദിസ്ഥാനില്‍ നിന്ന് ഇറാഖ് ഉല്‍പ്പാദനം കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുമെന്ന് ഉറപ്പായി. വില കുറയാന്‍ വഴിയൊരുക്കുന്ന നീക്കമാണ് ഇറാഖ് നടത്തുന്നത്. മാത്രമല്ല, എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഒപെക് ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചതുമാണ്. ഇതിനിടെയാണ് ഇറാഖിന്റെ അധികമായുള്ള ഉല്‍പ്പാദനം.
ഉല്‍പ്പാദിപ്പിക്കുന്നത് 1.90 ലക്ഷം ബാരല്‍ എണ്ണ
ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഉല്‍പ്പാദനം തുടങ്ങി എന്ന് ഇറാഖിന്റെ എണ്ണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. യാതൊരു സാങ്കേതിക തടസങ്ങളും നേരിട്ടില്ല. എല്ലാം സുഗമമായി നടക്കുന്നു എന്നും മന്ത്രാലയം അറിയിച്ചു. 1.90 ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും ഇവിടെ നിന്ന് അധികമായി ഉല്‍പ്പാദിപ്പിക്കുക എന്ന് ഇറാഖ് എണ്ണ വകുപ്പ് മന്ത്രി ഹയ്യാന്‍ അബ്ദുല്‍ ഗനി പറഞ്ഞു.
ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ഓരോ ദിവസവും 42 ലക്ഷം ബാരല്‍ എണ്ണയാണ് അവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കുര്‍ദിസ്ഥാനില്‍ വിമതരുമായി തര്‍ക്കം വന്നതോടെയാണ് വടക്കന്‍ മേഖലയിലെ ഉല്‍പ്പാദനം നിലച്ചിരുന്നത്. ഇവരുമായി സമവായ കരാറുണ്ടാക്കിയാണ് പുതിയ നീക്കം.
ഇന്ത്യ ഇറാഖില്‍ നിന്ന് വാങ്ങുന്നത് എത്രയെന്ന് അറിയാമോ
ഇറാഖിന്റെ ക്രൂഡ് ഓയില്‍ പ്രധാനമായും ബസറ തുറമുഖം വഴി ഏഷ്യയിലേക്കാണ് പോകുന്നത്. ഉല്‍പ്പാദനം കൂട്ടിയതോടെ യൂറോപ്പിലേക്കും ഇനി ഇറാഖ് എണ്ണ കൂടുതലായി എത്തും. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖ് രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. റഷ്യയില്‍ നിന്നുള്ള എണ്ണ നിര്‍ത്തണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇറാഖിനും സൗദിക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഇറാഖ് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതോടെ സൗദിക്ക് ഇക്കാര്യത്തില്‍ മുന്നേറ്റത്തിന് സാധ്യത കുറയും. കഴിഞ്ഞ വര്‍ഷം ഇറാഖ് ഇന്ത്യയിലേക്ക് അയച്ചത് 29.58 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ്. 2020 വരെ സൗദിയെ ആയിരുന്നു ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രിച്ചത്. പിന്നീട് ഇറാഖിനെ ആയി. 2022ല്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയത്. പിന്നീടായിരുന്നു റഷ്യയുടെ വരവ്. ഇപ്പോള്‍ റഷ്യയുടെ എണ്ണ കുറയുമെന്ന സാഹചര്യം വരുമ്പോഴാണ് ഇറാഖ് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
-
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ












Click it and Unblock the Notifications