Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുവൈത്തിന് ഒരിഞ്ച് ഭുമിയും വിട്ടു നല്‍കുന്നില്ല': പ്രതിഷേധത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാഖ്

ബാഗ്ദാദ്: സുപ്രധാനമായ ഉം കസർ തുറമുഖത്തിന് സമീപമുള്ള അതിർത്തിയിലെ ഭൂമി കുവൈത്തിന് വിട്ടു നല്‍കുമെന്ന വാർത്തകള്‍ നിഷേധിച്ച് ഇറാഖ്. പതിറ്റാണ്ടുകൾ പഴക്കമുള്ള അതിർത്തി നിർണയ ഉടമ്പടി അവസാനിപ്പിതിനെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായ ഉയർന്നതോടെയാണ് ഇറാഖ് നിലപാട് മാറ്റിയതെന്നാണ് റിപ്പോർട്ട്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശം മൂന്ന് വർഷത്തിന് ശേഷം 1993-ൽ യുഎൻ പ്രമേയത്തിന് കീഴിലാണ് കര അതിർത്തി നിർണ്ണയിച്ചത്. നേരത്തെ കുവൈത്തിന്റെ കൈവശമുണ്ടായിരുന്ന കുറച്ച് പ്രദേശം കുവൈത്തിന് അനുവദിച്ചുകൊണ്ടായിരുന്നു അന്നത്തെ അതിർത്തി നിർണ്ണയം.

രാജ്യത്തിന്റെ വ്യാപാരത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്ന ഇറാഖിലെ ഒരേയൊരു ആഴക്കടൽ തുറമുഖമായ ഉം ഖസറിന് സമീപമുള്ള സമുദ്രാതിർത്തി ഇരുവിഭാഗങ്ങളും രമ്യമായി പരിഹരിക്കണമെന്നും യുഎന്‍ നിർദേശിച്ചിരുന്നു. ഉം കാസർ തുറമുഖത്തിന് സമീപമുള്ള കടല്‍ അതിർത്തിവരെ നിർണ്ണയിക്കുന്നതിനായി ഇറാഖും കുവൈത്തും തമ്മില്‍ ഞായറാഴ്ച ചർച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചർച്ചയിലൂടെ ഏതൊക്കെ മേഖലയിലാണ് അതിർത്തികള്‍ നിർണ്ണയിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഇത് വലിയ തോതിലുള്ള പൊതുജന പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.

 kuwait

കുവൈറ്റ് പക്ഷവുമായുള്ള കര അതിർത്തി നിർണ്ണയം [യുഎൻ സെക്യൂരിറ്റി കൗൺസിൽ] പ്രമേയം 833 അനുസരിച്ചാണ് നടന്നത്" ഇറാഖ് വിദേശകാര്യ മന്ത്രാലയ വക്താവ് അഹമ്മദ് അൽ സഹഫ് പറഞ്ഞു. "ഭൂ അതിർത്തികൾ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടതിന് ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല, അവ പരിഹരിക്കപ്പെടുകയുമില്ല."എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയുടെ ഇരുവശത്തും 500 മീറ്റർ ബഫർ സൃഷ്ടിക്കാനും പ്രദേശത്തെ ഇറാഖി കർഷകരെ പുതിയ വീടുകളിലേക്ക് മാറ്റാനും ഏകദേശം ഒരു ദശാബ്ദം മുമ്പ് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇവർക്ക് കുവൈത്ത് വീടുകൾ നിർമിച്ചുനൽകുമെന്നായിരുന്നു കരാർ. "വീടുകളുടെ നിർമ്മാണ് ഇപ്പോൾ പൂർത്തിയായി," ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഫർഹാദ് അലാദിനെ ഉദ്ധരിച്ച് ദി നാഷനല്‍ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച ബാഗ്ദാദ് സന്ദർശന വേളയിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ സബാഹ് വീട് ഔപചാരികമായി കൈമാറണമെന്ന് അഭ്യർത്ഥിച്ചത്.
അടുത്ത ഘട്ടത്തിൽ "റോഡിന്റെയും അതിർത്തി ലൈനുകളുടെയും നിർമ്മാണം കാരണം വീടുകൾ നഷ്ടപ്പെട്ടവർക്ക് ഇത് വിതരണം ചെയ്യുമെന്ന് ഉറപ്പാക്കും", അലാദിൻ പറഞ്ഞു.

ഇറാഖി ഭൂമി കൈമാറ്റം ചെയ്യില്ലെന്നും 2003 ന് മുമ്പും ശേഷവും രണ്ട് സർക്കാരുകളും തമ്മിൽ വർഷങ്ങളായി ധാരണയുണ്ടാക്കിയ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ഇപ്പോൾ നടക്കുന്നതെന്നും അലാദിൻ പറഞ്ഞു. "സുരക്ഷാ കൗൺസിൽ പ്രമേയം 833 ഇറാഖിനും കുവൈത്തിനും ഇടയിലുള്ള അതിർത്തി രേഖകൾ നിർണ്ണയിക്കുന്നു, അത് നടപ്പിലാക്കുന്നതിനായി, അതിർത്തിരേഖകൾ ആസൂത്രണം ചെയ്യാൻ ഇരുപക്ഷവും നിരവധി വർഷങ്ങളായി തീരുമാനമുണ്ട്," അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഗൾഫ് ജലപാതകളുടെ ഭാഗമായാണ് ഉമ്മു ഖസർ തുറമുഖം സ്ഥിതി ചെയ്യുന്നത്. അവിടെ കൈകാര്യം ചെയ്യുന്ന ഇറക്കുമതിയിൽ പ്രധാന്യം ധാന്യവും ഊർജ്ജ വ്യവസായത്തിൽ ഉപയോഗിക്കുന്ന വലിയ ഉപകരണങ്ങളുമാണ്. ഇറാഖിനെ സംബന്ധിച്ച് ഇത് ഏറെ നിർണ്ണായകവുമാണ്. അതുകൊണ്ട് തന്നെ സമുദ്രാതിർത്തി നിർവചിക്കുന്നത് അതിന്റെ സമ്പദ്‌വ്യവസ്ഥയുടെയും എണ്ണ കയറ്റുമതിയുടെയും ജീവനാഡിയായ ഗൾഫ് ജലത്തിലേക്ക് തടസ്സമില്ലാതെ പ്രവേശനം നൽകണമെന്നാണ് ഇറാഖിന്റെ ആവശ്യം.

കുവൈറ്റും ഇറാഖും തമ്മിൽ "ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് സമുദ്രാതിർത്തി നിർണയിക്കൽ" പരിഹരിക്കുന്നതിന് "സമ്പൂർണ സമവായം" ഉണ്ടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സേലം ഞായറാഴ്ച നടന്ന ചർച്ചയ്ക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു. അതേസമയം, "മുൻകാല സർക്കാരുകളെ അപമാനിക്കാൻ കിംവദന്തികളും ആരോപണങ്ങളും പ്രചരിപ്പിക്കുന്ന വിവിധ രാഷ്ട്രീയ സംഘങ്ങൾ ഈ വിഷയം രാഷ്ട്രീയ ബ്ലാക്ക് മെയിലിംഗായി മാറ്റി" എന്നാണ് ഇറാഖ് സർക്കാർ വക്താവ് ബാസെം അൽ അവാദി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+