ഇറാഖില്‍ ഐസിസിന്‍റ മരണ മണി മുഴങ്ങുന്നു, സൈനിക നീക്കം ഇങ്ങനെ
ബാഗ്ദാദ്: ഇറാഖില്‍ ഐസിസിനെതിരെ ശക്തമായ നീക്കവുമായി സൈന്യം. സമാര ദ്വീപിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കുന്നതിനും ഭീകരരെ തുരത്തുന്നതിനും വേണ്ടി വ്യോമാക്രമണം ശക്തമാക്കിയിരിയ്ക്കുകയാണ് ഇറാഖി സൈന്യം. ഐസിസിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഐസിസ് നടത്തുന്ന ആക്രമണങ്ങളില്‍ കുറവുണ്ടായിട്ടില്ല.
ബാഗ്ദാദില്‍ 100 പേരുടെ മരണത്തിനിടെയാക്കിയ ചാവേര്‍ ആക്രമണം, ദിയാലയില്‍ 34 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം എന്നിവയാണ് ഇറാഖില്‍ അടുത്തിടെ ഐസിസ് നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങള്‍.

ആക്രമണങ്ങളെത്തുടര്‍ന്ന് ദിയാലയില്‍ മൂന്ന് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.റാഖ തിരിച്ച് പിടിയ്ക്കാനായതും, മൊസൂളില്‍ സൈനിക നീക്കം നടത്താനായതും ഇറാഖി സൈന്യത്തിന് കരുത്ത് പകരുന്നുണ്ട്. 2014 ജൂണ്‍ മുതലാണ് ഇറാഖില്‍ ഐസിസ് ശക്തിയാര്‍ജ്ജിയ്ക്കുന്നത്. കുര്‍ദ്ദുകളുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളും ഐസിസിനെതിരെ ആക്രമണം നടത്തുന്നുണ്ട്.












Click it and Unblock the Notifications