യസീദികളെ ഐസിസുകാര്‍ ജീവനോടെ കുഴിച്ചിട്ടു
ബാഗ്ദാദ്: ഇറാഖില്‍ മകന്യൂനപക്ഷമായ യസീദികളെ ഐസിസ് തീവ്രവാദികള്‍ ജീവനോടെ കുഴിച്ചുമൂടിയെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറോളം യസീദികളെ സുന്നി തീവ്രവാദികള്‍ വധിച്ചതായി ഇറാഖ് സ്ഥിരീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നും പറയുന്നു.
നൂറുകണക്കിന് യസീദി യുവതികളെ ഐസിസ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. ലൈംഗിക അടിമകളാക്കാനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഈ സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കുകയും ഐസിസിന്റെ ലക്ഷ്യമത്രെ. ഇറാഖി മനുഷ്യാവകാശ മന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതികരണവുമായി ഇറങ്ങിയ പലരും ഇപ്പോള്‍ യസീദികളുടെ പ്രശ്‌നം വന്നപ്പോള്‍ നിശബ്ദത പാലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഗാസയില്‍ കൂട്ടക്കൊലക്ക് ഇരയായ മതവിഭാഗം തന്നെയാണ് ഇറാഖിലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ അതിപുരാതന മതവിഭാഗങ്ങളില്‍ പെടുന്നതാണ് യസീദികള്‍. മറ്റ് മതലിഭാഗങ്ങളുമായി ഇവര്‍ വിവാഹ ബന്ധത്തില്‍ പോലും ഏര്‍പ്പെടാറില്ല. മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങള്‍ യസീദികളെ സത്താന്റെ ആനുയായികളായിട്ടാണ് കാണുന്നത്. അതുതന്നെയാണ് സുന്നി തീവ്രവാദികള്‍ ഇവരെ കൂട്ടക്കൊല ചെയ്യുന്നതും.
പതിനായരക്കിണക്കിന് യസീദികളാണ് സുന്നി തീവ്രവാദികളുടെ ആക്രമണം ഭയന്ന് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. സിന്‍ജാന്‍ പര്‍വതത്തിന് മുകളില്‍ തന്നെ പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. യസീദികളെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. പര്‍വതത്തിന് മുകളില്‍ ഗുഹകളിലും മറ്റും ഒളിച്ചുകഴിയുന്ന പലരും വെള്ളവും ഭക്ഷണവും ഇല്ലാതെ മരണത്തിന്റെ വക്കിലാണ്.












Click it and Unblock the Notifications