കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി!!! ഐസിസ് തലവനെ കൊലപ്പെടുത്താന്‍ ശ്രമം!! ഐസിസ് സംശയിക്കുന്നത് ഇങ്ങനെ...

  • By Sandra
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയ്ക്കും മറ്റ് മൂന്ന് ഐസിസ് കമാന്‍ഡോകള്‍ക്കും വേണ്ടി പാകം ചെയ്ത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷബാധയേറ്റ ബാഗ്ദാദിയും മൂന്ന് കൂട്ടാളികളും ഇറാഖിലെ നിനേവേ ജില്ലയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെത്തുടര്‍ന്ന് ബാഗ്ദാദിയെ ഏതോ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഇതിനൊപ്പം പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറാഖി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മരണം

മരണം

അബൂബക്കര്‍ ബാഗ്ദാദിയ്ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയവരെ കണ്ടെത്തുന്നതിനായി ഐസിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍

വിധ്വംസക പ്രവര്‍ത്തനങ്ങള്‍

തകര്‍ന്നുതുടങ്ങിയ അല്‍ഖ്വയ്ദയെ സമ്പന്നവും സ്വതന്ത്രവുമായ ഐസിസ് എന്ന ഭീകരസംഘടനയാക്കിയതിന്റെ ക്രെഡിറ്റ് ബാഗ്ദാദിക്കാണ്. ലോകത്തെ ഏറ്റവുമധികം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകര സംഘടന കൂടിയാണ് ഐസിസ്.

നീക്കങ്ങള്‍

നീക്കങ്ങള്‍

ഐസിസിനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ ശക്തമായതോടെ ബാഗ്ദാദിയുടെ നീക്കങ്ങള്‍ അതീവ രഹസ്യമായിരുന്നു. വ്യോമാക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി ഇറാഖില്‍ നിന്ന് സിറിയയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തുകൊണ്ടിരുന്നു.

അറബ് രാഷ്ട്രങ്ങളിലും

അറബ് രാഷ്ട്രങ്ങളിലും

അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐസിസിന്റെ തലപ്പത്ത് എത്തയതില്‍ പിന്നെയാണ് സിറിയിലും ഇറാഖിലും ഐസിസ് എന്ന ഭീകരസംഘടന വേരുറപ്പിക്കുന്നതും പടര്‍ന്ന് പന്തലിക്കുന്നതും. 2013ഓടെ സ്വാധീനം വര്‍ധിച്ച ഐസിസ് മറ്റ് അറബ് രാഷ്ട്രങ്ങളിലും വേരുറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗാദാദി മരിച്ചെന്ന വാര്‍ത്തകള്‍ ജൂലൈയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാവാത്ത ഐസിസ് വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല.

യഥാര്‍ത്ഥ പേര്

യഥാര്‍ത്ഥ പേര്

ഇബ്രാഹിം അവാദ് ഇബ്രാഹിം എന്നാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ യഥാര്‍ത്ഥ പേര്. 1971ല്‍ നോര്‍ത്ത് ബാഗ്ദാദിലെ സമാറയിലായിരുന്നു ജനനം.

രണ്ട് കോടി

രണ്ട് കോടി

2011ല്‍ ഔദ്യോഗികമായി ബാഗ്ദാദിയെ ഭീകരവാദിയായി പ്രഖ്യാപിച്ച അമേരിക്ക ബാഗ്ദാദിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബാഗ്ദാദി

ബാഗ്ദാദി

അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉള്‍പ്പെടെ നിരവധി വ്യോമാക്രമണങ്ങളില്‍ ബാഗ്ദാദിയ്ക്ക് പരിക്കേല്‍ക്കുകയും മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

ജൂലൈയില്‍

ജൂലൈയില്‍

കഴിഞ്ഞ ജൂലൈയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി അറബിക് വാര്‍ത്താ ഏജന്‍സിയായ അല്‍ അഖാമാണ് വാര്‍ത്ത നല്‍കിയത്. ഐസിസ് അധീനപ്രദേശമായ മൊസൂളില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത.

English summary
SIS chief Abu Bakr Al Bagdadi seriously ill after poisoned food. Daily mail report the issue after Al Amakh, a Arab news agency declared Abu Bakr Al Bagdadi is no more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X