ചൈനക്കാരനേയും നോര്‍വെക്കാരനേയും ഐസിസ് വില്‍ക്കാന്‍ വച്ചു!!!
ദമാസ്‌കസ്: പരിഷ്‌കൃത ലോകം ചെയ്യാന്‍ മടിയ്ക്കുന്ന ക്രൂരതയുമായി വീണ്ടും ഐസിസ് രംഗത്ത്. തങ്ങളുടെ തടവിലുള്ള ഒരു നോര്‍വെ പൗരനയേും ചൈനീസ് പൗരനേയും പരസ്യമായി വില്‍പനയ്ക്ക് വച്ചിരിയ്ക്കുകയാണ് അവര്‍.
ഐസിസിന്റെ ഇംഗ്ലീഷ് മാസികയായ ദാബിഖില്‍ ആണ് ഒരു മുഴുവന്‍ പേജ് പരസ്യമായി ഇത് നല്‍കിയിരിയ്ക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും ഇവരെ വാങ്ങാം എന്നാണ് പറയുന്നത്. ബന്ധപ്പെടുന്നതിന് ഒരു 'ടെലഗ്രാം' നമ്പറും നല്‍കിയിട്ടുണ്ട്.
വില്‍പനയ്ക്ക് വച്ച രണ്ട് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി എന്താണ് സംഭവിയ്ക്കുക?

ദാബിഖ് മാസിക
തങ്ങളുടെ ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രചരിപ്പിയ്ക്കുന്നതിന് വേണ്ടി ഐസിസ് തുടങ്ങിയ മാസികയാണ് ദാബിഖ്. ഈ മാസികയിലാണ് പരസ്യം വന്നിരിയ്ക്കുന്നത്.

ആ രണ്ട് പേര്‍...
നോര്‍വെയിലെ ഓസ്ലോ സ്വദേശി ഓലെ ജോഹാന്‍ ഗ്രിംസ്ഗാര്‍ഡ്, ചൈനയിലെ ബീജിങ് സ്വദേശി ഫാന്‍ ജിങ് ഹുയി എന്നിവരെയാണ് ഐസിസ് വില്‍പനയ്ക്ക് വച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഐസിസിന്റെ തടവിലാണ്.

സന്ദേശം ഇങ്ങനെ
അവിശ്വാസികളോ, കുരിശ് യുദ്ധത്തിന്റെ ആളുകളോ അവരുടെ സഖ്യകക്ഷികളോ, മനുഷ്യാവകാശ സംഘടകളോ ആരുമാകട്ടെ, ആര്‍ക്കും ഇവരെ വാങ്ങാം. ഇവരുടെ രാജ്യങ്ങള്‍ ഇവരെ ഉപേക്ഷിച്ചിരിയ്ക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ എഴുതിയിരിയ്ക്കുന്നത്.

ഗ്രിംസ്ഗാര്‍ഡ്
കഴിഞ്ഞ ജനുവരിയിലാണ് ഗ്രിംസ്ഗാര്‍ഡിനെ സിറിയയില്‍ വച്ച് ഐസിസ് തടവിലാക്കുന്നത്. ഇക്കാര്യം നോര്‍വേ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നോര്‍വെ തയ്യാര്‍
തങ്ങളുടെ പൗരനെ രക്ഷിയ്ക്കാന്‍ എന്തും ചെയ്യുമെന്ന് നോര്‍വെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മോചന ദ്രവ്യം നല്‍കുന്നത് തങ്ങളുടെ രീതിയല്ലെന്നും അവര്‍ പറയുന്നു.

ചൈന മിണ്ടുന്നില്ല
എന്നാല്‍ തങ്ങളുടെ പൗരന്‍ ഐസിസിന്റെ പിടിയില്‍ പെട്ടതിനെ കുറിച്ചും, വില്‍പനയ്ക്ക് വച്ചതിനെ കുറിച്ചും ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications