കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പള്ളിയില്‍ സ്‌ഫോടനം നടത്തിയതും ഐസിസ് തന്നെ?

  • By Soorya Chandran
Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയിലെ പളളിയില്‍ സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. സുന്നികള്‍ക്ക് മേധാവിത്വമുള്ള സൗദിയിലെ ഷിയ വിഭാഗങ്ങളുടെ പള്ളിയിലാണ് കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാസമയത്ത് ചാവേര്‍ ബോംബാക്രമണം നടന്നത്.

ഖാത്തിഫ് വില്ലേജിലെ ഇമാം അലി മോസ്‌കില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി 52 പേര്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്.

ഐസിസ് തന്നെയാണ് ആക്രമണത്തിന് പിന്നിലെങ്കില്‍ അത് ഇനിയുള്ള കാലത്ത് ഇസ്ലാമിക സ്വാധീനമുള്ള രാഷ്ട്രങ്ങളുടെ കാര്യത്തില്‍ നിര്‍ണായകമായ ഒരു സംഭവം ആകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തരവാദിത്തം ഐസിസിന്?

ഉത്തരവാദിത്തം ഐസിസിന്?

1.
സൗദിയിലെ പള്ളയില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തകരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ ഇത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് സംശയമുണ്ട്.

ട്വിറ്ററില്‍

ട്വിറ്ററില്‍

ട്വിറ്ററിലൂടെയാണ് ഐസിസ് അനുകൂലികള്‍ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്.

 തെളിവുകള്‍ നിരത്തുന്നു

തെളിവുകള്‍ നിരത്തുന്നു

ആക്രമണം നടത്തിയത് തങ്ങളാണെന്നുള്ളതിന് തെളിവുകളും അവര്‍ നിരത്തുന്നുണ്ട്. ആക്രണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയതിന് പുറമേ ചാവേര്‍ ആയ ആളുടേതന്നപേരില്‍ ഒരു ചിത്രവും അവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

കൊല്ലപ്പെട്ടത് ഷിയാകള്‍

കൊല്ലപ്പെട്ടത് ഷിയാകള്‍

സൗദി അറേബ്യയില്‍ ഷിയാ വിഭാഗത്തിന് അല്പമെങ്കിലും സ്വാധീനമുള്ള സ്ഥലത്താണ് ചാവേര്‍ ആക്രമണം നടന്നത് എന്നതും സംശയം ഐസിസിലേക്ക് നീളാന്‍ കാരണമാണ്.

വിഭാഗീയ വളര്‍ത്താന്‍

വിഭാഗീയ വളര്‍ത്താന്‍

സൗദി അറേബ്യയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താനുള്ള തീവ്രവാദികളുടെ ശ്രമമാണിതെന്നാണ് സൗദി മുഖ്യ മുഫ്തി ശൈഖ് അബ്ദുള്‍ അസീസ് പ്രതികരിച്ചത്.

English summary
A suicide bomber detonated himself at a Shiite mosque Friday in the predominantly Sunni kingdom of Saudi Arabia, the country's official press agency said, killing 21 worshippers in an attack that has been claimed by ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X