ധാക്ക ആക്രമണം: ശ്രദ്ധ കിട്ടാന്‍ ഐസിസ് ഫോട്ടോകള്‍ മോഷ്ടിച്ചു!!! എങ്ങനെയെന്നറിയണ്ടേ..
ധാക്ക: ബംഗ്ലാദേശിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആക്രമണത്തിന്റെ ഫോട്ടോകള്‍ മോഷ്ടിച്ച് ഐസിസ്. 20 പേരുടെ മരണത്തിനിരയാക്കിയ ആക്രമണത്തിന്റെ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ എടുത്താണ് സിറിയയിലെയും ഇറാഖിലേയും ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
എന്നാല്‍ രാജ്യത്ത് ഐസിസിന് വേരുകളില്ലെന്നറിയിച്ച ബംഗ്ലാദേശ് ഐസിസിന്റെ വാദങ്ങളെ പാടേ തള്ളിക്കളയുകയും ചെയ്തു. അക്രമികളുടെ പക്കലുണ്ടായിരുന്ന ടാബ്‌ലറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത ചിത്രങ്ങളാണ് ഐസിസ് അവകാശവാദമുന്നയിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്ടി ഇമാമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമമാണ് ഐസിസിന്റേതെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന്റെ ഭീകരത ദൃശ്യമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ശനിയാഴ്ച ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും , ഐഎസ്‌ഐയുമായും ബന്ധമുള്ള ജമാഅത്തുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് ബംഗ്ലാദേശ് ഇതിനകം തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. പാക് ഐഎസ്‌ഐയുമായുള്ള ബന്ധത്തെക്കുറിച്ച് അറിവുള്ളതാണെന്ന് വ്യക്തമാക്കിയ രാഷ്ട്രീയ ഉപദേഷ്ടാവ് സര്‍ക്കാരിനെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പിടിയിലായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബംഗ്ലാദേശ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications