കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ക്ക് വേണ്ടി രഹസ്യ ആശുപത്രി തുടങ്ങി തുര്‍ക്കി സുന്ദരി, ഈ സുന്ദരി ആരാണെന്നറിഞ്ഞാല്‍ ഞെട്ടും

Google Oneindia Malayalam News

അങ്കാര: ഐസിസ് തീവ്രവാദികള്‍ക്ക് വേണ്ടി തുര്‍ക്കിയില്‍ രഹസ്യ ആശുപത്രി. ആശുപത്രിയുടെ നടത്തിപ്പുകാരി തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്റെ മകള്‍ സുമയ്യേ എര്‍ദോഗന്‍. സിറിയയില്‍ നിന്നും പരിക്കേറ്റ ഐസിസുകാരെ തുര്‍ക്കിയിലെത്തിച്ചാണ് രഹസ്യമായി ചികിത്സിയ്ക്കുന്നത്. ഐസിസുകാരോട് ഏറെ അനുഭാവം പുലര്‍ത്തുന്നയാളാണത്രേ സുമയ്യേ.

രഹസ്യ ആശുപത്രിയപ്പറ്റി വിവരങ്ങള്‍ പുറത്ത് വിട്ടത് 34കാരിയായ നഴ്‌സാണ്. വന്‍ പ്രതിഫലത്തിനാണ് നഴ്‌സ് ആശുപത്രിയില്‍ ജോലി നോക്കിയിരുന്നത്. ഒട്ടേറെ തവണ സുമയ്യേ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും നഴ്‌സ് വെളിപ്പെടുത്തുന്നു. പ്രസ് ടിവിയാണ് രഹസ്യ ആശുപത്രിയെപ്പറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

എര്‍ദോഗന്‍ കുടുംബം

എര്‍ദോഗന്‍ കുടുംബം

ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐസിസുകാര്‍ക്ക് 2011ല്‍ പിന്തുണ നല്‍കിയവരില്‍ പ്രധാനിയാണ്, തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ്. എര്‍ദോഗന്റെ അതേ നിലപാട് തന്നെയാണ് മകള്‍ സുമയ്യേ എര്‍ദോഗനും പുലര്‍ത്തുന്നത്. ഐസിസ് അനുഭാവിയാണ് ഇവര്‍.

ആശുപത്രി

ആശുപത്രി


ദക്ഷിണ തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫയില്‍ അതീവ രഹസ്യമായി ഒരു സൈനിക ആശുപത്രി ഐസിസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി സുമയ്യേ നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സമുയ്യേ തന്നെയാണ് ആശുപത്രിയുടെ മേധാവി.

നഴ്‌സ് പറയുന്നു

നഴ്‌സ് പറയുന്നു

രഹസ്യ ആശുപത്രയിലെ ജീവനക്കാരിയായ നഴ്‌സിന്റെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സിറിയയില്‍ നിന്നും മാരകമായി പരിക്കേറ്റ ഐസിസുകാരെ തുര്‍ക്കിയിലെ ഈ രഹസ്യ ആശുപത്രിയിലേയ്ക്കാണത്രേ എത്തിയ്ക്കുന്നത്.

വന്‍ പ്രതിഫലം

വന്‍ പ്രതിഫലം

പ്രതിമാസം 75000 ഡോളറിലേറെ തുകയാണ് നഴ്‌സിന് പ്രതിഫലമായി ലഭിച്ചിരുപന്നത്. അലവി വിശ്വാസിയായ ഇവരുടെ മതത്തെപ്പറ്റിയൊന്നും ആശുപത്രി ജീവനക്കാര്‍ അന്വേഷിച്ചിരുന്നില്ലത്രേ

സുമയ്യേ

സുമയ്യേ

ഐസിസ് അനുഭാവിയായ സുമയ്യേയുടെ ആഗ്രഹങ്ങളില്‍ ഒന്നാണ് മൊസൂള്‍ നഗരം സന്ദര്‍ശിയ്ക്കുക എന്നത്. ഐസിസിന്റെ ഇറാഖിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് മൊസൂള്‍. ഒട്ടേറെ ആരാധകരുള്ള വ്യക്തി കൂടിയാണ് സുമയ്യേ

ഒട്ടേറെ തവണ

ഒട്ടേറെ തവണ

ഒട്ടേറെ തവണ സുമയ്യേ ആശുപത്രിയില്‍ വച്ച് കണ്ടിട്ടുണ്ടെന്ന് നഴ്‌സ് പറയുന്നു

ജോലി ഉപേക്ഷിച്ച്

ജോലി ഉപേക്ഷിച്ച്

ഐസിസ് തീവ്രവാദികളോട് തുര്‍ക്കി സര്‍ക്കാര്‍ പുലര്‍ത്തുന്ന അനുഭാവ പൂര്‍ണമായ നിലപാടുകളാണ് ജോലി ഉപേക്ഷിയ്ക്കാന്‍ കാരണമെന്ന് നഴ്‌സ് പറയുന്നു

ഇങ്ങനെ എങ്ങനെ

ഇങ്ങനെ എങ്ങനെ

സിറിയയില്‍ ഉള്‍പ്പടെ ഐസിസ് നടത്തുന്ന ആക്രമണങ്ങളെ തുര്‍ക്കി പ്രസിഡന്റ് അപലപിയ്ക്കാറുണ്ട്. ഐസിസുകാരോടുള്ള അദ്ദേഹത്തിന്റെ നിലപാടുകളില്‍ ഇരട്ടത്താപ്പാണെന്നും ആരോപണം ഉയരുന്നു. പ്രസ് ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
The daughter of Turkish President Recep Tayyip Erdogan has been running a "secret" hospital where wounded ISIL Takfiri militants, who are fighting the government of Syrian President Bashar al-Assad, are treated, a nurse says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X