കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഐസിസ് ക്രൂരത, 21 ക്രൈസ്തവരെ തലയറുത്തു കൊന്നു

  • By Aiswarya
Google Oneindia Malayalam News

കെയ്‌റോ: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് വീണ്ടുംഐസിസ് ക്രൂരത. കെയ്‌റോയില്‍ 21 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു. ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു വന്ന ഈജിപ്റ്റുകാരായ ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്.

ട്രിപ്പോളിക്ക് സമീപമുള്ള ഒരു കടല്‍ തീരത്തുവച്ചാണ് ക്രൈസ്തവരായ 21 പേരുടെയും തലയറുത്തത്. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ച്ബന്ദികളെ തീരത്തേക്ക് വരിവരിയായാണ് കൊണ്ടുവന്നു. അതിനുശേഷംഇവരെ മുട്ടിന്‍മേല്‍ നിറുത്തി. പിന്നീട് കഴുത്തില്‍ തീവ്രവാദികള്‍ കത്തിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തീവ്രവാദികളില്‍ ഒരാള്‍ ഇങ്ങനെ പറയുന്നു. കുരിശുയുദ്ധം നടത്തിയവരെ നിങ്ങള്‍ സുരക്ഷിതരാണെന്നുള്ളത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പോരാടുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നിങ്ങള്‍ക്ക് എതിരേയും പോരാടും. ഷേയ്ക്ക് ഒസാമ ബില്‍ ലാദനേ നിങ്ങള്‍ കൊന്നശേഷം കെട്ടിതാഴ്ത്തിയ ഈ കടലില്‍ ഇതാ ഞങ്ങള്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്തവും കലര്‍ത്തുന്നു. അള്ളാഹുവിന്റെ കൃപയാല്‍ ഞങ്ങള്‍ റോം പിടിക്കുമെന്നും തീവ്രവാദികളുടെ വെബ്‌സൈറ്റില്‍ വന്ന വീഡിയോയില്‍ പറയുന്നു.

isis

ഈജിപ്റ്റിലും മറ്റു രാജ്യങ്ങളിലും മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പകരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടുത്തിടെ ഭീകര വനിതയുടെ വധശിക്ഷ ജോര്‍ദാന്‍ നടപ്പിലാക്കിയിരുന്നു.

ഈജിപ്റ്റിലേ കോപ്റ്റിന്‍ സഭാ വിഭാഗത്തില്‍പ്പെടുന്നവരേയാണ് തീവ്രവാദികള്‍ ലിബിയയില്‍ നിന്നും തട്ടിയെടുത്തത്. ജോലി അന്വേഷിച്ചാണ് ഇവര്‍ ലിബിയയിലേക്ക് പോയത്. സംഭവത്തെ തുടര്‍ന്ന് ഈജിപ്ത്തില്‍ ഏഴു ദിവസം ഔദ്യോഗക ദുഃഖാചരണത്തിന് തീരുമാനിച്ചിട്ടുണ്ട്.

English summary
Islamic State released a video on Sunday that appeared to show the beheadings of 21 Egyptian Christians in Libya and President Abdel Fattah al-Sisi warned that his country would respond to the deaths as it saw fit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X