ഐസിസിന്റെ തലയറുക്കല്‍ വീഡിയോകളിലെ ആരാച്ചര്‍ ജിഹാദി ജോണിന് പരിക്ക്?
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന ഒരു ദൃശ്യമാണ് നമ്മളില്‍ മിക്കവരുടേയും മനസിലേയ്ക്ക് ആദ്യമെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ തലയറുത്ത് കൊല്ലുന്നതിന്റെ ക്രൂരമായ ദൃശ്യം. ഐസിസിന്റെ വിധി നടപ്പാക്കുന്ന ഈ ആരാച്ചാര്‍ ആരാണെന്ന് ലോകം അന്വേഷിച്ചതാണ്. ബ്രിട്ടനില്‍ നിന്നുള്ള ജിഹാദിയായ ജോണ്‍ ആണ് ആരാച്ചാര്‍ എന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോണിനെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്ത ഐസിസ് വിരുദ്ധര്‍ക്ക് സന്തോഷത്തിന് വക നല്‍കുന്നതാണ്.
അമേരിയ്ക്കന്‍ വ്യോമാക്രമണത്തില്‍ ഐസിസിന്റെ ആരാച്ചാരായ ജിഹാദി ജോണിന് പരിക്കേറ്റു. ക്വിം ബങ്കറില്‍ നടത്തിയ ആക്രമണത്തിലാണ് പരിക്കേറ്റതായി പറയുന്നത്. പത്ത് ഐസിസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ചില പാശ്ചാത്യ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരെ തലയറുത്ത് കൊല്ലുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കറുത്ത വസ്ത്രധാരിയായ ആരാച്ചാര്‍ ജോണ്‍ ആണെന്നാണ് സംശയം.
ഇയാളെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകളാണുള്ളത്. ബീറ്റില്‍ ജോണ്‍ ലെനന്‍ എന്നപേരില്‍ അറിയപ്പെടുന്ന ബ്രിട്ടീഷുകാരനായ ജിഹാദി ജോണ്‍ ആണ് നാലോളം തടവുകാരെ കൊന്ന ഐസിസിന്‍റെ ആരാച്ചാര്‍. മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളി, സ്റ്റീവന്‍ സ്‌കോട്ട് ലോഫ്, ബ്രിട്ടീഷ് ജോലിക്കാരായ ഡേവിഡ് ഹൈനസ്, അലന്‍ ഹെന്നിംഗ്‌സ് എന്നിവരുടെ തലവെട്ടിമാറ്റിയത് ജിഹാദി ജോണ്‍ ആണത്രേ. ഐസിസിനൊപ്പം സിറിയന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച പുറത്ത് വിട്ട വീഡിയോയിലും ഇയാളുടെ ദൃശ്യം ഉണ്ടായിരുന്നു.












Click it and Unblock the Notifications