തീവ്രവാദികള്‍ 100വിദ്യാര്‍ഥിനികളെ തട്ടിയെടുത്തു

200 ല്‍ അധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്രയും പേരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും 100ഓളം വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ട് പോയതെന്നും ഉദ്യോഗസ്ഥര്‍. തട്ടിക്കൊണ്ട് പോയവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. 250 വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്.
സ്‌കൂളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിന് മുന്നോടിയായ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എന്നാല്‍ ട്രക്കുകളിലും മോട്ടോര്‍ സൈക്കിളികളിലും എത്തിയ തീവ്രവാദികള്‍ സൈനികരെ വധിച്ച ശേഷം തോക്ക് ചൂണ്ടിയാണ് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട് പോയത്.
പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരാണ് ബൊകോ ഹരാം തീവ്രവാദികള്‍. നൈജീരിയയില്‍ ഇസ്ലാം നിയമങ്ങളിലധിഷ്ഠിതമായ ഭരണം നൈജീരിയയില്‍ നടത്തണമെന്നും ബൊകോ ഹരാം തീവ്രവാദികള്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. പാശ്ചാത്യ വിദ്യാഭ്യാസം എതിര്‍ക്കുന്നതിനാല്‍ ഇവര്‍ കൊളെജുകളും സ്‌കൂളുകളും ആക്രമിയ്ക്കാറുണ്ട്.


Click it and Unblock the Notifications