കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് അടക്കം വ്യോമയാന പാതകള്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍

Google Oneindia Malayalam News

ജറുസലേം: ഇന്ത്യയിലേക്ക് അടക്കം എയര്‍ലൈന്‍സ് റൂട്ടുകള്‍ വിപുലമാക്കാന്‍ ഇസ്രയേല്‍. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും ഇതുപോലെ സര്‍വീസ് പുനരാരംഭിക്കും. ഇതിലൂടെ ഇന്ധന ചെലവും വിമാനങ്ങളുടെ സമയവും കുറയ്ക്കാന്‍ സാധിക്കും. തുടര്‍ച്ചയായി ഇസ്രയേലിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പാണ്. തങ്ങളുടെ വ്യോമപാത എല്ലാ വിമാന കമ്പനികള്‍ക്കുമായി തുറന്നുകൊടുത്തെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ ഇസ്രയേലും നടപ്പാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കായി നേരത്തെ സൗദി വ്യോമ ഇടനാഴി ഇസ്രയേലിനുണ്ടായിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളിേേലക്ക് സര്‍വീസുമുണ്ടായിരുന്നു.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

1

ഇസ്രയേലിന്റെ വിമാന സര്‍വീസുകളായ എല്‍ അല്‍ ഇസ്രയേല്‍ എയര്‍ലൈന്‍സ് ഇതിനോടകം സൗദി വ്യോമമാര്‍ഗം വഴി സഞ്ചരിക്കാനുള്ളഅനുമതി തേടിയിട്ടുണ്ട്. മറ്റൊരു ചെറിയ കമ്പനിയായ അര്‍കിയയും ഇതിനോടകം അപേക്ഷിച്ചിട്ടുണ്ട്. തായ്‌ലാന്‍ഡിലേക്കും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ സര്‍വീസില്‍ രണ്ടര മണിക്കൂറോളം ലാഭിക്കാന്‍ സാധിക്കും. അതിവേഗത്തിലുള്ള സര്‍വീസായിരിക്കും ഇത്. അതിലൂടെ ഇന്ധനവും ലാഭിക്കാന്‍ സാധിക്കും. ഡയറക്ട് റൂട്ടുകളാണിത്. എല്‍എല്‍ വിമാനക്കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. മുംബൈയിലേക്ക് ചെറുവിമാനങ്ങളുടെ സര്‍വീസ് നടത്താനും കമ്പനിക്ക് സാധിക്കും. തായ്‌ലന്‍ഡിലേക്ക് നിത്യേന സര്‍വീസില്‍ നിന്ന് ഇന്ധനം ലാഭിക്കാനും സാധിക്കും.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വമ്പന്‍ വിമാനങ്ങള്‍ ഉപയോഗിക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഗോവിയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അര്‍കിയ പദ്ധതിയിടുന്നുണ്ട്. നവംബറില്‍ സര്‍വീസ് തുടങ്ങാനാണ് ശ്രമം. തായ്‌ലന്‍ഡ്, ശ്രീലങ്ക പോലുള്ള പുതിയ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. സൗദിയിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രി യോയല്‍ റാസ്‌ബോസോവ് പറഞ്ഞു. വിമാനടിക്കറ്റ് നിരക്ക് ഇരുപത് ശതമാനത്തോളം കുറയുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

English summary
israel airlines plan to expand new routes to india and other asian destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X