Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫയില്‍ വ്യോമാക്രമണം, 31 പേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍

ഗാസ: റാഫയിലെ ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. വലിയ ആരോപണങ്ങളും ഇസ്രായേല്‍ ഉന്നയിച്ചിട്ടുണ്ട്. ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയിലായി ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ സ്‌കൂളാണിത്.

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗാസയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനം ഈജിപ്തിന് സമീപമുള്ള അതിര്‍ത്തിയിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഇവര്‍ക്ക് ഇതുവരെ പലസ്തീനില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്യാന്‍ സാധിച്ചിട്ടില്ല. നൂറുകണക്കിന് മീറ്ററുകള്‍ നീണ്ട് കിടക്കുന്നതാണ് ഈ തുരങ്കമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.

israel-hamas-war

പലസ്തീനികള്‍ക്കുള്ള സഹായ കേന്ദ്രത്തെ ഹമാസ് ചൂഷണം ചെയ്യുന്നതിന്റെ പുതിയ തെളിവാണിതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ് നേരത്തെ നില്‍ക്കുന്നത്. ഇവര്‍ക്കുള്ള ഫണ്ടിംഗ് പല രാജ്യങ്ങളും ആരോപണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.

യുഎന്‍ ഏജന്‍സിയുടെ സ്റ്റാഫുകള്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎന്‍ആര്‍ഡബ്ല്യുഎ ആസ്ഥാനം ഗാസ സിറ്റിയിലാണ്. ഇസ്രായേല്‍ സൈന്യം അതിരൂക്ഷമായ ആക്രമണം നടത്തുന്ന സ്ഥലത്താണ് യുഎന്‍ആര്‍ഡബ്ല്യുഎ പ്രവര്‍ത്തിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട 31 പേരില്‍ മൂന്നിലൊരു ഭാഗം കുട്ടികളാണ്.

ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാഫ മേഖലയില്‍ മൂന്നോളം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്.

ഹമാസുമായുള്ള ബന്ധമുള്ളയാള്‍ക്കെതിരെ ലെബനന്റെ ദക്ഷിണ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടുതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇതിലൊരാള്‍ ഹിസ്ബുല്ല അംഗമാണ്. ഹിസ്ബുല്ലയും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സാധാരണ ഏറ്റുമുട്ടലായിരുന്നില് ലഇത്. കൂടുതല്‍ ഇറങ്ങി ചെന്ന് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണമായിരുന്നു ഇത്.

അതേസമയം ബന്ദികളെ വിട്ടയക്കണമെന്നും, പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഏഴോളം പേരെ ടെല്‍ അവീവില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തു. അയാലോന്‍ ഹൈവോ ചില പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ റോഡിന് നടുവില്‍ തീയിട്ട ശേഷം ഉപരോധം നടത്തിയത്. നിരവധി പേരാണ് ഹമാസ് ഹന്ദികളാക്കിയവരെ രക്ഷിക്കാന്‍ തന്യാഹുവിനോട് ആവശ്യപ്പെട്ടത്. ജെറുസലേമിലെ പാരീസ് സ്‌ക്വയറിലും റാലിയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+