ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നു; ലക്ഷ്യം ഇറാന്‍

  • Posted By:
Subscribe to Oneindia Malayalam

തെല്‍ അവീവ്: ഒടുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ സൈന്യം പൊതുശത്രുവിനെതിരേ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയര്‍ അമിത് ഇന്റലിജന്‍സ് ആന്റ് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനുണ്ടായ പരാജയത്തെ തുടര്‍ന്ന് ഇറാന്റെ സ്വാധീനം ശക്തമാവുകയും തങ്ങളുടെ ബദ്ധവൈരികളായ ഹിസ്ബുല്ലയ്ക്ക് അത് അനുകൂലമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എസ്സും ഇസ്രായേലും ഒന്നിക്കുന്നത്.

പരസ്യ സഖ്യത്തിന് സാധ്യതയില്ല

പരസ്യ സഖ്യത്തിന് സാധ്യതയില്ല

ഐ.എസ്സിന്റെയും ഇസ്രായേലിന്റെയും മേഖലയിലെ ഇപ്പോഴത്തെ ലക്ഷ്യം സിറിയയിലുള്ള ഇറാന്റെ സാന്നിധ്യം തകര്‍ക്കുകയെന്നതാണ്. ഈ പശ്ചാത്തലത്തില്‍ ഐ.എസ്സിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്താനാണ് ഇസ്രായേല്‍ സൈന്യം പദ്ധതിയാവിഷ്‌ക്കരിക്കുന്നത്. അതേസമയം, ഐ.എസ്സുമായി പരസ്യമായ ഒരു കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതയില്ലെന്നും അമിത് ഇന്റലിജന്‍സ് ആന്റ് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എസ്സ് സിനായ് ചാപ്റ്റര്‍

ഐ.എസ്സ് സിനായ് ചാപ്റ്റര്‍

ഇറാഖിനു പിന്നാലെ സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീകരരെ സഹായിക്കാന്‍ ഇസ്രായേല്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇറാന്‍-റഷ്യ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തിയ യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും ഐ.എസ്സിന്റെ ശേഷി പൂര്‍ണമായും നശിക്കില്ലെന്നാണ് ഇസ്രായേല്‍ വിലയിരുത്തല്‍. അവര്‍ ഗറില്ലാ യുദ്ധമുറകളിലാവും ഇനി നീങ്ങുക. ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇസ്രായേലിന് എളുപ്പമാവുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഐ.എസ്സിന്റെ സിനായ് ചാപ്റ്ററുമായി സഹകരിച്ചാണ് ഇസ്രായേല്‍ പദ്ധതികള്‍ നടപ്പിലാക്കുക.

സിറിയയിലെ ഇറാന്‍ സ്വാധീനം

സിറിയയിലെ ഇറാന്‍ സ്വാധീനം

ആറു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ശിയാ അനുകൂല സിറിയന്‍ സര്‍ക്കാര്‍ കൂടുതല്‍ കരുത്ത് നേടിയതോടെ ഇറാന് മേഖലയില്‍ കൂടുതല്‍ സ്വാധീനം കൈവന്നതായി ഇസ്രായേല്‍ വിലയിരുത്തുന്നു. മാത്രമല്ല, ഐ.എസ്സിനെതിരായ യുദ്ധത്തിന്റെ ഭാഗമായി നിരവധി ഇറാന്‍ സൈനികരും ആയുധങ്ങളും സിറിയയിലെത്തിക്കാന്‍ ഇറാന് സാധിച്ചു. ഐ.എസ് വിരുദ്ധ യുദ്ധത്തിന്റെ മറവില്‍ സിറിയയുടെ മിസൈല്‍ ശേഷി ഉള്‍പ്പെടെയുള്ള ശക്തിപ്പെടുത്താന്‍ ഇറാന്‍ സൈന്യം രഹസ്യ പദ്ധതികള്‍ നടപ്പിലാക്കുന്നതായി ഇസ്രായേല്‍ നേരത്തേ കണ്ടെത്തിയിരുന്നു.

ഹിസ്ബുല്ലയുടെ കരുത്ത് കൂടും

ഹിസ്ബുല്ലയുടെ കരുത്ത് കൂടും

സിറിയയില്‍ ഇറാന്റെ സ്വാധീനം ശക്തമാവുന്നത് അയല്‍ രാജ്യമായ ലബനാനിലെ ശിയാ സായുധ സംഘമായ ഹിസ്ബുല്ലയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഇടവരുത്തുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ഇതിനകം കൈമാറിയെന്നാണ് ഇസ്രായേല്‍ കരുതുന്നത്. സിറിയയിലെ ഐ.എസ് വിരുദ്ധ യുദ്ധത്തിന്റെ മറവില്‍ ഹിസ്ബുല്ലയ്ക്ക് ആയുധമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രായേല്‍ സൈന്യം നേരത്തേ പലതവണ തകര്‍ത്തിരുന്നു.

 ഐ.എസ് ശക്തമായ ആയുധം

ഐ.എസ് ശക്തമായ ആയുധം

ഇറാന്‍-ഹിസ്ബുല്ല ബന്ധം തടയാന്‍ ഐ.എസ്സിനെ ആയുധമാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗറില്ലാ യുദ്ധമുറകളിലേക്ക് നീങ്ങുന്ന ഐ.എസ്സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറാന്റെ മേഖലയിലെ താല്‍പര്യങ്ങളായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുവഴി ഹിസ്ബുല്ലയ്ക്ക് ആയുധമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഐ.എസ്സിനെ ഉപയോഗിച്ച് തകര്‍ക്കാനാവും. ശിയാ വിരുദ്ധരായ ഐ.എസ്സിനെ ഭാവിയില്‍ ഹിസ്ബുല്ലയ്‌ക്കെതിരേയും തിരിച്ചുവിടാമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍ സൈന്യം.

English summary
new report suggests that in the narrow arena of confronting Iran’s presence in Syria, ISIS and Israel’s interests may temporarily converge, which in a way makes them allies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്