കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസ് ഒളിപ്പോരിന്; പ്രമുഖ നേതാക്കളുടെ വീടുകള്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു

Google Oneindia Malayalam News

ഗാസ സിറ്റി: ഗാസയിലെ ഹമാസിന്റെ പ്രമുഖ നേതാവിന്റെ വീട് ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. യഹിയ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദിന്റെയും വീടുകളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇരുവരും വീടുകളില്‍ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗാസയിലെ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ് യഹിയ സിന്‍വാര്‍. അദ്ദേഹത്തിന്റെ സഹോദരനും സംഘടനയുടെ മുതിര്‍ന്ന അംഗമാണ്. സിന്‍വാറിന്റെ വീട് തകര്‍ത്തുവെന്ന് എഎഫ്പി സ്ഥിരീകരിച്ചു.

10

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഖലീല്‍ അല്‍ ഹായിയുടെ വീടിന് ശനിയാഴ്ച ഇസ്രായേല്‍ സൈന്യം ബോംബിട്ടിരുന്നു. മൂന്ന് ആക്രമണങ്ങളിലും ആള്‍നഷ്ടമുണ്ടായോ എന്ന് വ്യക്തമല്ല. ഹമാസിന്റെ എല്ലാ നേതാക്കളും ഒളിയുദ്ധത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നേതാക്കളൊന്നും ആക്രമണം തുടങ്ങിയ ശേഷം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഗാസയില്‍ 170 പേരും ഇസ്രായേലില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

നിലവിളി നിലയ്ക്കാതെ ഗാസ; ഇസ്രായേല്‍ ബോംബിങില്‍ 26 പേര്‍ കൊല്ലപ്പെട്ടു, രണ്ടു കെട്ടിടം തകര്‍ന്നുനിലവിളി നിലയ്ക്കാതെ ഗാസ; ഇസ്രായേല്‍ ബോംബിങില്‍ 26 പേര്‍ കൊല്ലപ്പെട്ടു, രണ്ടു കെട്ടിടം തകര്‍ന്നു

ഹമാസ് പോരാട്ടം തുടരുമെന്ന് സംഘടനാ നേതാവ് ഇസ്മാഈല്‍ ഹനിയ ഖത്തറില്‍ പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹനിയ്യ. പ്രതിരോധം അവസാനിപ്പിക്കില്ല. ഇത് ചെറുത്തു നില്‍പ്പാണ്. അധിനിവേശം നടത്തി തങ്ങളുടെ നാട് കൈയ്യേറാന്‍ എത്തിയവരെയാണ് നേരിടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഗാസ ഇസ്രായേല്‍ ഉപരോധത്തിന് കീഴിലാണെന്നും ഹനിയ്യ പറഞ്ഞു.

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

20 പോരാളികള്‍ കൊല്ലപ്പെട്ടു എന്നാണ് ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനേക്കാള്‍ വരുമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ എല്ലാ തുരങ്ക പാതകളും തകര്‍ത്തുവെന്നും സൈന്യം അവകാശപ്പെട്ടു. ശനിയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നിരുന്നു. 11 നിലയുള്ള അല്‍ ജലഅ കെട്ടിടമാണ് സൈന്യം ബോംബിട്ട് തകര്‍ത്തത്. ഗാസയിലെ എല്ലാ പ്രധാന കെട്ടിടങ്ങളും തകര്‍ക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. മാധ്യമ ഓഫീസുകള്‍ തകര്‍ത്തതോടെ ആക്രമണ വിവരങ്ങള്‍ പുറംലോകത്തെത്തുന്നത് തടയുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

English summary
Israel destroys home of Top Hamas leader in Gaza and two more building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X