Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ 31 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഹമാസിനെ തകര്‍ക്കാന്‍ സൈന്യം നഗരത്തില്‍

ടെല്‍ അവീവ്: ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടെ സൈനിക വ്യൂഹം കരമാര്‍ഗം ഗാസ സിറ്റിയിലെത്തി. ശക്തമായ ആക്രമണം നടത്തി ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വരവ്. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ തിരിച്ചടി നേരിടുന്നതായും വാര്‍ത്തകളുണ്ട്.

ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്ന നിരീക്ഷണവും വന്നുകഴിഞ്ഞു. ഗാസയെ രണ്ടായി തിരിച്ച് ആക്രമണം നടത്താനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പദ്ധതി. അതിനിടെയാണ് കര മാര്‍ഗമുള്ള മുന്നേറ്റം ഇസ്രാേയലിന് എളുപ്പമാകില്ലെന്ന സൂചന നല്‍കി സൈനികര്‍ കൊല്ലപ്പെടുന്നത്.

gaza

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം നടത്തിയാണ് ഇസ്രായേല്‍ കരുത്ത് കാട്ടിയത്. എല്ലാ യുദ്ധ നിയമങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ ആക്രമണം. ആശുപത്രികള്‍, അഭയാര്‍ഥികള്‍ ക്യാംപുകള്‍, സ്‌കൂളുകള്‍, യുഎന്‍ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലായിടത്തും ഇസ്രായേല്‍ മിസൈല്‍ വര്‍ഷിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 10000 കടന്നിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടയില്‍ നൂറുകണക്കിന് പലസ്തീന്‍കാര്‍ അകപ്പെട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അവശിഷ്ടങ്ങള്‍ നീക്കി പരിശോധിക്കാനുള്ള സംവിധാനം ഗാസയില്‍ ഇല്ലാത്തത് തിരിച്ചടിയാണ്. വ്യോമാക്രമണം ഒരു ഭാഗത്ത് നടക്കവെയാണ് കരയാക്രമണം ഇസ്രായേല്‍ തുടങ്ങിയത്. ഇവിടെ ഇസ്രായേലിന് തിരിച്ചടിയേല്‍ക്കുന്നു എന്നാണ് വാര്‍ത്തകള്‍.

കരമാര്‍ഗം ഗാസയിലേക്ക് കടന്ന ഇസ്രായേല്‍ സൈന്യത്തിന് നേരത്തെ ശക്തമായ ചെറുത്തുനില്‍പ്പ് ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടത്രെ. ഇതുവരെ 31 സൈനികരാണ് കരയാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികന്‍ യാകോവ് ഓസെരി എന്ന 28കാരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് ഇസ്രായല്‍ പറയുന്നത്. വെടിനിര്‍ത്തണമെന്ന അറബ് രാജ്യങ്ങളുടെയും യുഎന്‍ സെക്രട്ടറി ജനറലിന്റെയും ആവശ്യം ഇസ്രായേല്‍ തള്ളി. വെടിനിര്‍ത്തിയാല്‍ ഹമാസിന് മുന്നില്‍ തോല്‍ക്കുന്നതിന് തുല്യമാണ് എന്ന വിലയിരുത്തലാണ് ഇസ്രായേലിന്. ആക്രമണം തുടരുമെന്നും ഗാസ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും ഇസ്രായേല്‍ ഭീഷണി മുഴക്കി.

ഗാസയില്‍ ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇസ്രായേല്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ല യുദ്ധത്തില്‍ ചേര്‍ന്നാല്‍ ശക്തമായ തിരിച്ചടി കിട്ടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയിലെ മധ്യഭാഗത്ത് എത്തിയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം, കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങള്‍ ഗാസയില്‍ പരിക്കേറ്റവരെ ചികില്‍സിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+