Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുല്ല പണി തുടങ്ങി; ആംബുലന്‍സ് ഒരുക്കി ഇസ്രായേല്‍... കാലാള്‍ പട കൂടി ലബനാനിലേക്ക്

ബെയ്‌റൂത്ത്: കരയാക്രമണം തുടങ്ങിയതോടെ ഇസ്രായേല്‍ സൈന്യത്തിന് ലബനാനില്‍ തിരിച്ചടി ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുല്ല സൈന്യം തിരിച്ചടി ആരംഭിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ലബനാനില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം, കാലാള്‍ പടയെ കൂടി ലബനാനിലേക്ക് അയക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഒപ്പം ടാങ്കറുകളും ലബനാനില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നാണ് വിവരം. ഇനി എന്താണ് സംഭവിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും യുദ്ധത്തിന്റെ ഭാവി. 2006ല്‍ കരയുദ്ധം തുടങ്ങിയതോടെ ഇസ്രായേല്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് ലബനാനില്‍ നേരിട്ടത്. സമാന സാഹചര്യമാകുമോ അതോ കരയുദ്ധത്തില്‍ ഇസ്രായേല്‍ തന്ത്രം മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.

lebanon israel hezbollah war timeline

നാല് രാജ്യങ്ങളുമായിട്ടാണ് ഒരേ സമയം ഇസ്രായേല്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്. ഇത് ഇസ്രായേലിന്റെ തന്ത്രങ്ങളുടെ പാളിച്ചയാണ് എന്ന് വിലയിരുത്തുന്നവരുണ്ട്. ഒന്നില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഒരേ സമയം യുദ്ധം നടത്തുന്നത് ബുദ്ധിയല്ല എന്നാണ് നിരീക്ഷണം. എങ്കിലും അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണ ഇസ്രായേലിന് കരുത്ത് പകരുന്നു.

പലസ്തീന്‍, ലബനാന്‍, യമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ളവരാണ് ഇസ്രായേലിനെതിരെ തിരിഞ്ഞിരിക്കുന്നത്. 1982ലും 2006ലും ഇസ്രായേല്‍ സൈന്യം ലബനാനില്‍ അധിനിവേശം നടത്തിയിരുന്നു. രണ്ടിലും തിരിച്ചടിയാണ് നേരിട്ടത്. സമാനമായ സാഹചര്യം വരുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ പാഠം പഠിച്ചാണ് ഇത്തവണ ഇസ്രായേല്‍ സൈന്യമെത്തിയത് എന്ന സൂചനയുമുണ്ട്.

വ്യോമാക്രമണത്തിലായിരുന്നു കഴിഞ്ഞ ദിവസം വരെ ഇസ്രായേലിന്റെ ശ്രദ്ധ. അതില്‍ മേല്‍ക്കൈ ഇസ്രായേല്‍ സൈന്യം നേടുകയും ചെയ്തു. മാത്രമല്ല, ഇറാനിലും ലബനാനിലും പലസ്തീനിലുമുള്ള ശത്രുഭാഗത്തെ പ്രധാന നേതാക്കളെ വധിക്കാന്‍ സാധിച്ചതും ഇസ്രായേലിന് നേട്ടമായി. പേജര്‍ ആക്രമണത്തിലൂടെ രണ്ടാംനിര നേതാക്കളെ വധിച്ച് ഹിസ്ബുല്ലയെ കുരുക്കിലാക്കാനും സാധിച്ചു. പക്ഷേ, കരയാക്രമണത്തിനാണ് ഹിസ്ബുല്ല കാത്തിരുന്നത്. ഇസ്രായേല്‍ ആ വഴിയിലേക്ക് എത്തിക്കഴിഞ്ഞു.

അന്ന് സംഭവിച്ചത് ഇതാണ്

ഇസ്രായേല്‍ സൈന്യം പലസ്തീനില്‍ അധിനിവേശം തുടങ്ങിയതോടെ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ലബനാനിലേക്ക് പലായനം ചെയ്തിരുന്നു. ഇവര്‍ വീണ്ടും സംഘടിച്ചേക്കുമെന്ന ആശങ്കയാണ് 1982ല്‍ ലബനാന്‍ അധിനിവേശത്തിന് ഇസ്രായേലിനെ പ്രേരിപ്പിച്ചത്. മേഖലയിലെ അറബ് രാജ്യങ്ങളെ പരാജയപ്പെടുത്തിയ യുദ്ധത്തിന്റെ വീര്യവും അന്ന് ഇസ്രായേലിന് ആവേശം നല്‍കി.

കുറഞ്ഞ സമയത്തില്‍ എല്ലാം അവസാനിപ്പിക്കാമെന്ന് കരുതി ലബനാന്‍ അധിനിവേശം തുടങ്ങിയ ഇസ്രായേല്‍ സൈന്യത്തിന് പക്ഷേ, വലിയ വില നല്‍കേണ്ടി വന്നു. ഇറാന്‍ പിന്തുണയില്‍ ഹിസ്ബുല്ല എന്ന സംഘം രൂപപ്പെട്ടു. ഇവര്‍ നടത്തിയ ഒളിപ്പോരില്‍ ഇസ്രായേല്‍ സൈന്യം പകച്ചുപോയി. ഈ യുദ്ധം 18 വര്‍ഷമാണ് നീണ്ടത്.

lebanon israel hezbollah war timeline

2000ത്തില്‍ ഇസ്രായേല്‍ സൈന്യം ലബനാനില്‍ നിന്ന് പിന്മാറുകയായിരുന്നു. ആറ് വര്‍ഷത്തിന് ശേഷം 2006ല്‍ ഇസ്രായേല്‍ സൈന്യം വീണ്ടും ലബനാന്‍ അധിനിവേശം നടത്തി. ഹിസ്ബുല്ല തടവിലാക്കിയ സൈനിക ഓഫീസര്‍മാരെ രക്ഷിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ കരയുദ്ധത്തില്‍ 121 ഇസ്രായേല്‍ സൈനികരെയാണ് ഹിസ്ബുല്ല വധിച്ചത്. 20 ടാങ്കറുകള്‍ തകര്‍ക്കുകയും ചെയ്തു.

2006ല്‍ തെക്കന്‍ ലബനാനില്‍ ഹിസ്ബുല്ലയ്ക്ക് 5000 സൈനികര്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇതിന്റെ പത്തിരട്ടി സൈനികരുണ്ട്. തെക്കന്‍ മേഖലയിലെ എല്ലാ വഴികളും അറിയുന്നവരും പ്രത്യേക പരിശീലനം ലഭിച്ചവരുമായ 3000 അംഗങ്ങളുള്ള റദ്‌വാന്‍ ഫോഴ്‌സിനെയാണ് കരയുദ്ധത്തില്‍ ഇസ്രായേലിന് നേരിടേണ്ടി വരിക. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും ഈ വിഭാഗം നേടിയിട്ടുണ്ട്. ഇസ്രായേലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഡ്രോണുകളും ഹിസ്ബുല്ലയ്ക്ക് ഇന്നുണ്ട്.

എന്നാല്‍ ശക്തമായ സൈനിക ശേഷി, നിരീക്ഷണ വലയം, ചാര വിദഗ്ധര്‍, അമേരിക്കയുടെയും മറ്റു വിദേശ രാജ്യങ്ങളുടെയും പിന്തുണ എന്നിവയെല്ലാം ഇസ്രായേലിന് കരുത്താണ്. ഹസന്‍ നസറുല്ല, ഫുവാദ് ശുക്ര്‍ ഉള്‍പ്പെടെയുള്ള ഹിസ്ബുല്ല നേതാക്കളെ വക വരുത്തിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വരവ്. എല്ലാ പിന്തുണയും നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതും ഇസ്രായേലിന് ധൈര്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+