Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗസയില്‍ ഇസ്രയേലിന്റെ തിരിച്ചടി; 480 പേര്‍ കൊല്ലപ്പെട്ടു, ബോളിവുഡ് നടി ഇസ്രയേലില്‍ കുടുങ്ങി?

ജറുസലേം: ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസയില്‍ ആരംഭിച്ച യുദ്ധത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഇസ്രയേല്‍ ഹമാസിനെതിരെ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 232 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹമാസിന്റെ ആക്രമണത്തില്‍ 250 ഇസ്രയേലികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. ഒരുപാട് പേരുണ്ടെന്നാണ് ഹമാസിന്റെ സൈനിക വിംഗ് നല്‍കുന്ന സൂചന. അതേസമയം ഗസയില്‍ അതിശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിയത്. നിരവധി തവണ മിസൈല്‍ വര്‍ഷം നടത്തിയിട്ടുണ്ട്. അതേസമയം ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ടെല്‍ അവീവ് നഗരത്തിലെ കെട്ടിടങ്ങള്‍ തകര്‍ന്നു.അതേസമയം ബോളിവുഡിലെ പ്രമുഖ നടി നസ്‌റത്ത് ബറൂച്ച ഇസ്രയേലില്‍ കുടുങ്ങി പോയതായി റിപ്പോര്‍ട്ട്.

israel-palastine-war

അവരുടെ ടീമിലെ അംഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രസ്താവനയും ഇക്കാര്യത്തില്‍ പുറത്തുവന്നിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ നസ്‌റത്ത് ഇസ്രയേലില്‍ കുടുങ്ങിയിരിക്കുകയാണ്. ഹൈഫ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നടിയെന്നും പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ആരംഭിച്ച സമയത്ത് ഇവരുമായി സംസാരിച്ചിരുന്നുവെന്ന് ടീമംഗം പറയുന്നു.

ആ സമയം നടി സുരക്ഷിതമായി ബേസ്‌മെന്റിലായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുപറയാനാവില്ല. എന്നാല്‍ അതിന് ശേഷം നടിയുടെ യാതൊരു വിവരവുമില്ല. അവര്‍ എവിടെയാണെന്ന് അറിയില്ല. നസ്‌റത്തിന്റെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. അവര്‍ക്ക് യാതൊന്നും സംഭവിക്കാതെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും നടിയുടെ ടീമംഗം പറഞ്ഞു.

ഇസ്രയേല്‍ അതിശക്തമായ തിരിച്ചടിയാണ് നല്‍കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇരുന്നൂറില്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. അയ്യായിരത്തില്‍ അധികം റോക്കറ്റുകള്‍ വര്‍ഷിച്ചതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇസ്രയേലിന്റെ ദക്ഷിണ മേഖല വഴി നിരവധി ഹമാസ് പ്രവര്‍ത്തകരാണ് നുഴഞ്ഞുകയറിയത്.ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളിലെ പലരെയും അവര്‍ ഗാസയിലേക്ക് കടത്തികൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെല്‍ അവീവ് നഗരം ലക്ഷ്യമിട്ട് നൂറ്റമ്പതോളം റോക്കറ്റുകള്‍ അയച്ചുവെന്നാണ് ഹമാസിന്റെ അവകാശവാദം.

ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭൂരിഭാഗം വിമാനക്കമ്പനികളും റദ്ദാക്കിയിരിക്കുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സും, എയര്‍ഫ്രാന്‍സും, എമിറേറ്റ്‌സുമെല്ലാം സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മനിയും, ലുഫ്താന്‍സയും താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്.

അതേസമയം ലെബനനിലെ ഹെസ്ബുള്ള സൈന്യവും ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പങ്കുചേരുമോയെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ യുദ്ധത്തിന്റെ രൂക്ഷത വര്‍ധിക്കുമെന്ന് ഉറപ്പാണ്. അതേസമയം നിരവധി പേര്‍ ഗസയില്‍ നിന്ന് പലായനം ചെയ്യുന്നുണ്ട്. കമ്പിളിപ്പുതപ്പും, ഭക്ഷണസാധനങ്ങളുമായി ഇവര്‍ പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+