Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസിന്റെ തന്ത്രം മറ്റൊന്ന്; ഇസ്രായേലികള്‍ക്കൊപ്പം വിദേശികളെയും ബന്ദികളാക്കി... വീഡിയോ പുറത്ത്

ഗാസ സിറ്റി: ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഇത്തവണ കളത്തിലിറങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് റിപ്പോര്‍ട്ട്. നിരവധി ഇസ്രായേലുകാരെ ഹമാസ് പിടികൂടി ബന്ദികളാക്കി. ഇതില്‍ ഇസ്രായേല്‍ സൈനികരും ഉള്‍പ്പെടും. ഇവരില്‍ ചിലരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. അതേസമയം, വിദേശികളെയും ഹമാസ് പിടിച്ചുകൊണ്ടുപോയി എന്നാണ് ഏറ്റവും പുതിയ വിവരം.

ശക്തമായ സൈനിക ശേഷിയുള്ള ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധം ചെയ്യാന്‍ ഹമാസിന് ഒരിക്കലും സാധിക്കില്ല എന്നാണ് വിലയിരുത്തല്‍. ഇന്ത്യയുള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളുമായി പ്രതിരോധ സഹകരണമുള്ള രാജ്യമാണ് ഇസ്രായേല്‍. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഗാസയില്‍ മാത്രം അധികാരമുള്ള ഹമാസ് ഇസ്രായേലുമായി സൈനികമായി ഏറ്റുമുട്ടുന്നത് വലിയ ദുരന്തത്തിലാകും അവസാനിക്കുക എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

israel-palestine

പ്രാദേശിക സമയം ഉച്ചയ്ക്ക് ഇസ്രായേല്‍ മന്ത്രിസഭ ചേര്‍ന്ന് ശക്തമായ പ്രത്യാക്രമണത്തിന് തീരുമാനിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആക്രമണം തുടങ്ങിയ ഇസ്രായേല്‍ ഗാസയില്‍ 160 പേരെ കൊലപ്പെടുത്തി എന്നാണ് വിവരം. പലസ്തീന്‍ ആരോഗ്യ വൃത്തങ്ങളാണ് മരണ സംഖ്യ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കും. 1000ത്തോളം പേര്‍ക്ക് പരിക്കുണ്ട്.

സൈനികരുള്‍പ്പെടെ ഇസ്രായേലുകാരെ ബന്ദികളാക്കിയത് ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാനുള്ള തന്ത്രമാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. മുമ്പും സൈനികരെ ബന്ദിയാക്കി ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കിയ ചരിത്രം ഹമാസിനുണ്ട്. എന്നാല്‍ ഇപ്പോള്‍ 35 ലധികം പേരെ തടവിലാക്കി എന്നാണ് ഹമാസ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. ഇസ്രായേലില്‍ 40 പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രായിലുണ്ടായിരുന്ന വിദേശികളെയും ഹമാസ് പിടികൂടി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 17 നേപ്പാളുകാരെ തടവിലാക്കി എന്നാണ് വിവരം. ഹമാസിന്റെ ആക്രമണത്തില്‍ ഏഴ് നേപ്പാളുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്രായേലിലെ നേപ്പാള്‍ അംബാസഡര്‍ എഎന്‍ഐയോട് പറഞ്ഞു. വിദേശികളെ ബന്ദികളാക്കുന്നതോടെ വിഷയത്തില്‍ അതിവേഗം യുഎന്‍ ഇടപെടലിന് സാധ്യതയുണ്ട്.

20000ത്തോളം ഇന്ത്യക്കാര്‍ ഇസ്രായേലിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നഴ്‌സിങ് ജോലി ആവശ്യാര്‍ഥം പോയ മലയാളികളും ഇതില്‍പ്പെടും. മലയാളികള്‍ക്കിടയില്‍ വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ നിലവിലുണ്ട്. തെക്കന്‍ ഇസ്രായേലിലാണ് ഹമാസിന്റെ ആക്രമണം ഉണ്ടായതെന്ന് മലയാളികള്‍ പറയുന്നു. സൈറണ്‍ മുഴങ്ങുന്ന വേളയില്‍ ഇവര്‍ ബങ്കറുകളില്‍ അഭയം തേടുകയും അല്‍പ്പ നേരത്തിന് ശേഷം തിരിച്ചുവരികയുമാണ് ചെയ്യുന്നതത്രെ.

പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകളും എംബസി കൈമാറി. കഴിഞ്ഞ ദിവസം ഇസ്രായേലിലെ ജൂത ആഘോഷത്തിന്റെ അവസാന ദിനമായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹമാസ് ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്നത് കൃത്യമായ ആസൂത്രണത്തോടെയാണ് നീക്കങ്ങള്‍ എന്നതിന് തെളിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+