വെടിനിര്‍ത്തലിന് ഇടവേള നല്‍കാന്‍ ഇസ്രായേല്‍: ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി അവകാശവാദം
ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ സൈന്യം. അന്‍പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു. അതേസമയം ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇടവേളകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിര്‍ത്തലിന് മൂന്ന് മണിക്കൂര്‍ മുമ്പ് പ്രത്യേക അറിയിപ്പ് നല്‍കുമെന്നാണ് പ്രഖ്യാപനം.
അതേസമയം ഇസ്രായേല്‍ നേതാക്കളുമായി ആഴ്ച്ചകളായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളായി യുദ്ധത്തിന് താല്‍ക്കാലിക ഇടവേള നല്‍കണമെന്ന് ബൈഡന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബൈഡന് യുഎസ്സില്‍ സമ്മര്‍ദമേറി വരികയാണ്. വെടിനിര്‍ത്തലിന് ഇസ്രായേലിന് മേല്‍ യുഎസ് പ്രസിഡന്റ് സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യം.

ബൈഡന്റെ മുന്‍ ക്യാമ്പയിന്‍ സ്റ്റാഫുകള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന്‍ മുന്‍കൈയ്യെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരാണ് ഇവര്‍. ബൈഡന് ഇവര്‍ കത്തയച്ച് കാര്യങ്ങള്‍ ബോധിപ്പിച്ചതായി വോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന് സാധിക്കും. അതിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തണം. ബന്ദികളെ പരസ്പരം കൈമാറാനുള്ള വഴിയൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ നാല് മണിക്കൂര്‍ നീണ്ട വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് പോരാട്ടങ്ങളുണ്ടാവും. സാധാരണക്കാര്‍ യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള സൗകര്യമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇസ്രായേല്‍ നല്‍കിയിട്ടുള്ള ഇടവേളകള്‍ ഒട്ടും പര്യാപ്തമല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.
പൂര്‍ണമായ വെടിനിര്‍ത്തലാണ് വേണ്ടത്. അല്ലാതെ ചെറിയ സമയത്തേക്ക് നിര്‍ത്തിവെച്ചത് കൊണ്ട് കാര്യമില്ലെന്നും ഇവര്‍ പറയുന്നു. പലസ്തീന്‍ ജനതയെ സംരക്ഷിക്കാനും, സഹായങ്ങള്‍ എത്തിക്കാനും അത് മാത്രമേ പര്യാപ്തമാകൂ എന്നും സംഘടനകള്‍ വ്യക്തമാക്കി. ഇസ്രായേല്‍ സൈന്യം കിഴക്കന്‍ ജറുസലേമില്‍ റെയ്ഡുകള്‍ അരംഭിച്ചിട്ടുണ്ട്. ഒരാള്‍ അറസ്റ്റിലായതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സൈന്യം ഇയാളെ ക്രൂരമായി ആക്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ സ്വന്തം വാഹനത്തിലായിരുന്നു. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹിസ്മയിലെ നിരവധി വീടുകളെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായി വഫ പറയുന്നു. കണ്ണീര്‍ വാതകം പ്രയോഗിച്ചതായും, നിര്‍ബന്ധപൂര്‍വം തിരച്ചിലുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications