കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, നാല് വര്‍ഷത്തിനിടെ രാജ്യം അഞ്ചാം തിരഞ്ഞെടുപ്പിലേക്ക്

Google Oneindia Malayalam News

ജറുസലേം: ഇസ്രയേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്. പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന പാര്‍ലമെന്റ് യോഗം സഭ പിരിച്ചുവിടാന്‍ അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഇതോടെ ഉറപ്പായി. നാല് വര്‍ഷത്തിനിടെ ഇസ്രയേലില്‍ നടക്കുന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. നിലവില്‍ ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രിയായി യെര്‍ ലാപ്പിഡിനെ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പദവിയിലെത്തുന്ന പതിനാലാമത്തെ നേതാവാണ് അദ്ദേഹം. നഫ്താലി ബെന്നറ്റില്‍ നിന്നാണ് ഈ പദം അദ്ദേഹം ഏറ്റെടുക്കുന്നത്.

ഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യംഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം

1

ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന പേരും ഇതോടെ നഫ്താലി ബെന്നെറ്റിന് ലഭിച്ചു. ഒരു വര്‍ഷം മാത്രമാണ് ബെന്നെറ്റിന്റെ സര്‍ക്കാര്‍ നീണ്ടുനിന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തെ വീഴ്ത്തിയായിരുന്നു ബെന്നെറ്റിന്റെ വരവ്. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിലുള്ള സര്‍ക്കാരായിരുന്നു ബെന്നറ്റിന്റേത്. അറബ് വിഭാഗവും ഇതിലുണ്ടായിരുന്നു. പാര്‍ലെന്റ് പിരിച്ചുവിടാനുള്ള പ്രമേയത്തെ 92 പേര്‍ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. പുതിയ തിരഞ്ഞെടുപ്പിന്റെ പേരില്‍ നേരത്തെ വലിയ തര്‍ക്കങ്ങള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നു. ഒടുവില്‍ നവംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രീയ പരീക്ഷണത്തിന് കൂടിയാണ് ഇസ്രയേലില്‍ അന്ത്യമായിരിക്കുന്നത്. എട്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരായിരുന്നു രാജ്യത്തുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്ന ഇസ്രയേല്‍ പ്രതിസന്ധിയിലായിരുന്നു. നെതന്യാഹുവിനെതിരെയുള്ള അഴിമതി കേസും ഇതിനിടെ ചര്‍ച്ചയാവുന്നുണ്ട്. കേസില്‍ വിചാരണ നേരിടുന്നുണ്ട് നെതന്യാഹു. നേരത്തെ മൂന്ന് തവണ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നെതന്യാഹുവിന് തന്നെയായിരുന്നു വിജയം. കൈക്കൂലി വാങ്ങിയെന്നും, തട്ടിപ്പ് നടത്തിയെന്നും തുടങ്ങിയ കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കാവല്‍ പ്രധാനമന്ത്രി ലാപ്പിഡ് ഒരു ടോക് ഷോയുടെ അവതാരകന്‍ കൂടിയായിരുന്നു. മധ്യ-ഇടത് പാര്‍ട്ടിയുടെ ഭാഗമാണ് അദ്ദേഹം. അതേസമയം ലാപ്പിഡിന് വലിയ ഊര്‍ജമാണ് ഈ നിയമനത്തിലൂടെ ലഭിക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹം അടുത്തയാഴ്ച്ച രാജ്യത്തേക്ക് വരവേല്‍ക്കും. അതേസമയം സര്‍വേകളെല്ലാം നെതന്യാഹുവും സഖ്യകക്ഷികളും വലിയ വിജയം നേടുമെന്നാണ് സൂചന. 61 സീറ്റുണ്ടെങ്കില്‍ ഭൂരിപക്ഷം നേടാം. നഫ്താലി ബെന്നറ്റ് രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

English summary
israel parliament dissolved, country set for a fifth election in four years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X