അല്‍ ജസീറ പൂട്ടുന്നു... ഖത്തറിന് തിരിച്ചടി, സൗദിയുടെ വിജയം; മാധ്യമ പ്രവര്‍ത്തകരെ വിലക്കും?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ടെല്‍ അവീവ്: ഗള്‍ഫ് പ്രതിസന്ധിക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഖത്തര്‍.

Qatar crisis: അല്‍ ജസീറയെ അടപടലം പൂട്ടാന്‍ സൗദി സഖ്യരാജ്യങ്ങള്‍...പിന്നിൽ 20 വര്‍ഷത്തെ പക?

അല്‍ ജസീന ചാനല്‍ അടച്ചുപൂട്ടണം എന്നതായിരുന്നു സൗദി സഖ്യ രാജ്യങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് അല്‍ ജസീറ. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഖത്തര്‍ ആണയിട്ട് പറയുന്നുണ്ട്.

എന്നാല്‍ ആ അല്‍ ജസീറക്ക് ഇപ്പോള്‍ ഒരു തിരിച്ചടി ലഭിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇസ്രായേലില്‍ അല്‍ ജസീറ നിരോധിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂതരാജ്യം

ജൂതരാജ്യം

ലോകത്തിലെ ഏക ജൂതരാജ്യമാണ് ഇസ്രായേല്‍. ഇസ്ലാമിക ലോകം പല പ്രശ്‌നങ്ങളിലും ഏറ്റവും അധികം സംശയ ദൃഷ്ടിയോടെ കാണുന്നതും ഇസ്രായേലിനെ ആണ്.

അല്‍ ജസീറ വേണ്ട

അല്‍ ജസീറ വേണ്ട

ജസീറ ചാനല്‍ നിരോധിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സൗദി സഖ്യം ഉന്നയിക്കുന്ന അതേ ആരോപണം ആണ് ഇസ്രായേലും ഉന്നയിക്കുന്നത്.

തീവ്രവാദത്തിന് പിന്തുണ

തീവ്രവാദത്തിന് പിന്തുണ

അല്‍ ജസീറ ചാനല്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു എന്നാണ് ഇസ്രായേലിന്റെ ആരോപണം. വാര്‍ത്താ വിനിമയ മന്ത്രി അയൂബ് കാര ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇംഗ്ലീഷും അറബിക്കും

ഇംഗ്ലീഷും അറബിക്കും

ഇസ്രായേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബിക് ചാനലുകളാണ് ലഭ്യമാകുന്നത്. ഇത് രണ്ടും ഉടന്‍ നിരോധിക്കും എന്നാണ് വാര്‍ത്താ വിനിമയ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക്?

മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക്?

ചാനല്‍ നിരോധിക്കുകയും ഓഫീസുകള്‍ പൂട്ടിക്കുകയും മാത്രമല്ല, അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകരേയും വിലക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ജസീറ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്.

സൗദി സഖ്യത്തിന്റെ പാതയില്‍

സൗദി സഖ്യത്തിന്റെ പാതയില്‍

ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അല്‍ ജസീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തങ്ങളും വിലക്കുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാം നിയമപരമായി

എല്ലാം നിയമപരമായി

അല്‍ ജസീറ പിന്‍വലിക്കാന്‍ കേബിള്‍ ടിവി സര്‍വ്വീസുകള്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ജെറുസലേം ആസ്ഥാനം അടച്ചുപൂട്ടാന്‍ നിയമപരമായി കൂടുതല്‍ സമയം വേണ്ടി വന്നേക്കും എന്നാണ് ഇസ്രായേല്‍ മന്ത്രി പറയുന്നത്.

ഐസിസിന്റെ ഉപകരണമെന്ന്

ഐസിസിന്റെ ഉപകരണമെന്ന്

അല്‍ ജസീറ ഐസിസിന്റേയും ഹമാസിന്റേയും ഹിസ്ബുള്ളയുടേയും ഇറാൻറേയും പ്രധാന ഉപകരണമായി മാറിക്കഴിഞ്ഞു എന്നാണ് അയൂബ് കാര ആഞ്ഞടിച്ചത്. ഇതില്‍ ഐസിസ് ഒഴികെയുള്ളവയെല്ലാം ഇസ്രായേലിന് വലിയ പ്രതിരോധം സൃഷ്ടിക്കുന്നവയാണ്.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രിയുടെ അഭിനന്ദനം

അല്‍ ജസീറ നിരോധിക്കാനുള്ള നീക്കത്തെ പ്രശംസിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തിയിട്ടുണ്ട്. തന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും നെതന്യാഹു വ്യക്തമാക്കുന്നു.

ഇസ്രായേലിനെതിരെ

ഇസ്രായേലിനെതിരെ

പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാടാണ് അല്‍ജസീറ എല്ലാകാലത്തും എടുത്തിട്ടുള്ളത്. ഇസ്രായേല്‍ ക്രൂരതകള്‍ പലതും പുറംലോകത്തെത്തിച്ചതും അല്‍ ജസീറ തന്നെ ആയിരുന്നു.

English summary
Israel is seeking to close Qatar-based broadcaster Al Jazeera's offices in the country and revoke its journalists' media credentials.
Please Wait while comments are loading...