Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹു

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഐക്യകരാര്‍ ഇസ്രായേല്‍ ഇന്ന് ഒപ്പുവയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വാഷിങ്ടണിലാണ് ചടങ്ങ്. പകല്‍ 11 മണിക്കാണ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുക. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി.

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ട്രംപിന്റെ വിജയം

ട്രംപിന്റെ വിജയം

യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമഫലമായിട്ടാണ് കരാര്‍ സാധ്യമായത്. നവംബറില്‍ ജനവിധി തേടുന്ന ഡൊണാള്‍ഡ് ട്രംപിന് പ്രാചരണ വേളയില്‍ എടുത്തുകാട്ടാനുള്ള നേട്ടമാണിത്.

700ലധികം പേര്‍

700ലധികം പേര്‍

700ലധികം പേര്‍ ഇന്ന് നടക്കുന്ന സഹകരണ കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും. ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും ആദ്യം ചര്‍ച്ച നടത്തും. ശേഷമാണ് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവയ്ക്കുക.

നാളെ ചരക്കെത്തും

നാളെ ചരക്കെത്തും

കരാര്‍ ഒപ്പുവയ്ക്കുന്നതിന് പിന്നാലെ ഇസ്രായേല്‍ യുഎഇയിലേക്കും ബഹ്‌റൈനിലെക്കും ചരക്ക് കയറ്റുമതി ആരംഭിക്കും. ബുധനാഴ്ച അബുദാബിയില്‍ ഇസ്രായേലില്‍ നിന്നുള്ള ആദ്യ ചരക്ക് എത്തുമെന്നാണ് വിവരം. ഇസ്രായേലിന് പുതുയുഗ പിറവിയാണ് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഒമാന്റെ പിന്തുണ

ഒമാന്റെ പിന്തുണ

കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിയെ പിന്തുണച്ച് ഒമാന്‍ രംഗത്തുവന്നിരുന്നു. ഇത്തരം നീക്കങ്ങള്‍ പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിന് സഹായിക്കുമെന്നാണ് ഒമാന്റെ അഭിപ്രായം.

സ്വതന്ത്ര പലസ്തീന്‍

സ്വതന്ത്ര പലസ്തീന്‍

സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് വഴി തെളിക്കും. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം വേണമെന്നാണ് മുസ്ലിം രാജ്യങ്ങളുടെ ആവശ്യം. ഈ ലക്ഷ്യം നേടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നും ഒമാന്‍ ഭരണകൂടം പ്രതികരിച്ചു.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.

Recommended Video

cmsvideo
    Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
    നാല് രാജ്യങ്ങള്‍

    നാല് രാജ്യങ്ങള്‍

    ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യം ഈജിപ്താണ്. പിന്നാലെ ജോര്‍ദാന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ യുഎഇയും ബഹ്‌റൈനും കരാറിലെത്തുന്നു. ഒമാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+