കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ മരണം 150; ഹമാസ് തിരിച്ചടിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: പലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം രൂക്ഷം. മരണം 150 കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഗാസയിലെ പോലീസ് മേധാവിയുടെ വീട് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു. 18 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഇസ്രായേലിന് നേരെ ഹമാസിന്റെ പ്രത്യാക്രമണവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ നടത്തിയതെന്ന് ഇസ്രായേല്‍ പറയുന്നു.

Gaza New

മേഖലയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇസ്രായേലിന്റെ ഏറ്റവും രൂക്ഷമായ ബോംബാക്രമണമായിരുന്നു ജൂലായ് 12 ശനിയാഴ്ച നടന്നത്. ഗാസ പോലീസ് മേധാവി തയ്‌സീര്‍ അല്‍ ബാഷിന്റെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അല്‍ ബാഷിന്റെ നില ഗുരുതരമായി തുടരുകയാണ്. 45 ഓളം പേര്‍ക്ക് ഗുരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ തകര്‍ന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ടെല്‍ അവീവിന് നേരെ 10 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസിന്റെ അവകാശവാദം. എന്നാല്‍ ഇതില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഹമാസ് റോക്കറ്റ് ആക്രമണം നിര്‍ത്താതെ തങ്ങള്‍ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേലിന്റെ പക്ഷം. ഇസ്രായേലാണ് ആക്രമണം തുടങ്ങിയതെന്ന് ഹമാസും ഹമാസും ആരോപിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ശ്രമം തുടരുന്നുണ്ട്.

English summary
Israel intensifies air strikes as toll nears 150; Hamas fires biggest rocket salvo at Tel Aviv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X