കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാ അഴിപ്പിച്ച് പരിശോധന; ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മൂന്ന് പലസ്തീന്‍ വിദ്യാര്‍ഥിനികളുടെ പരാതി

ബ്രാ അഴിപ്പിച്ച് പരിശോധന; ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മൂന്ന് പാലസ്തീന്‍ വിദ്യാര്‍ഥിനികളുടെ പരാതി

  • By Desk
Google Oneindia Malayalam News

ജെറൂസലേം: സുരക്ഷാ പരിശോധനയുടെ പേരില്‍ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതികളായ പാലസ്തീന്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രങ്ങള്‍ വരെ അഴിപ്പിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതായി പരാതി. പരിശോധനയ്ക്കിടെ യുവതികളിലൊരാള്‍ കുഴഞ്ഞുവീഴുകയും ചെയ്തു. തെല്‍ അവീവിലേക്കുള്ള വിമാനം കയറാനെത്തിയ വിദ്യാര്‍ഥിനികളെ ബെല്‍ഗ്രേഡ് വിമാനത്താവളത്തില്‍ വച്ചാണ് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയുടെ പേരില്‍ പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇസ്രായേല്‍ വിമാന കമ്പനികള്‍ക്കെതിരേ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥിനികള്‍ തെല്‍ അവീവ് കോടതിയില്‍ പരാതി നല്‍കി. ഇസ്രായേലിലെ ഫലസ്തീന്‍ യുവതികളാണ് തങ്ങളുടെ അരയ്ക്കു മീതെയുള്ള വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയും സ്വകാര്യ ഭാഗങ്ങളില്‍ തടവിയും രണ്ട് മണിക്കൂര്‍ നേരം പീഡിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയുള്ള പരിശോധനയ്ക്ക് വിധേയമായില്ലെങ്കില്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ കുറ്റപ്പെടുത്തി. ഇസ്രായേല്‍ വിമാന കമ്പനികളായ എല്‍ അല്‍, അര്‍കിയ എന്നിവയ്‌ക്കെതിരേയാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്.

 സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് പിഴയൊടുക്കേണ്ടി വന്നത് 50,000 ദിര്‍ഹം! സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് പിഴയൊടുക്കേണ്ടി വന്നത് 50,000 ദിര്‍ഹം!

06-1444138077-rape-myth-600-10-1507607223.jpg -Properties

ദീപാവലിക്ക് പടക്ക നിരോധനം; നഷ്ടം ആയിരം കോടി രൂപ
മേല്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം ബ്രായും അഴിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചുപോയെന്ന് പരാതിക്കാരികളിലൊരാള്‍ പറഞ്ഞു. അരയ്ക്കു മുകളില്‍ പൂര്‍ണ നഗ്നയാക്കിയാണ് അവരെന്നെ പരിശോധിച്ചത്. സഹിക്കാന്‍ പറ്റുന്നതിലധികമായിരുന്നു അതെന്നും യുവതികള്‍ അല്‍ ജസീറയോട് പറഞ്ഞു. മാനസികവിഷമം താങ്ങാനാവാതെ ഒരാള്‍ കുഴഞ്ഞുവീണതായും വിദ്യാര്‍ഥിനി അറിയിച്ചു.

ജെറൂസലേമിലെ ഹിബ്രു സര്‍വകലാശാലയില്‍ പി.ജിക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴിവ് ദിവസങ്ങള്‍ ചെലവിടാനായിരുന്നു ബെല്‍ഗ്രേഡിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ തെല്‍ അവീവിലേക്കുള്ള മടക്കയാത്ര ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അര്‍കിയ എയര്‍ലൈന്‍സ് വിമാനത്തിന്റേതായിരുന്നു ടിക്കറ്റ് എടുത്തിരുന്നതെങ്കിലും എല്‍ എല്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരായിരുന്നു സരുക്ഷാ പരിശോധന നടത്തിയത്. അതിനാലാണ് രണ്ട് കമ്പനികള്‍ക്കുമെതിരേ പരാതി നല്‍കിയിരിക്കുന്നത്. തങ്ങളെ മാത്രമാണ് ഈ രീതിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയതെന്നും യുവതികള്‍ പരാതിയില്‍ പറയുന്നു.

women-abuse56-600-12-1476248151-10-1507607237.jpg -Properties

വിദ്യാര്‍ഥിനികള്‍ അറബ് വംശജരായത് മാത്രമാണ് ഇത്തരമൊരു ക്രൂരതയുടെ കാരണമെന്നും വംശീയമായ അതിക്രമമാണ് സുരക്ഷാ പരിശോധനയുടെ പേരില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ കാണിച്ചതെന്നും യുവതികളുടെ അഭിഭാഷകയായ അവ്‌നി ബന പറഞ്ഞു. ഇത്തരമൊരു പരിശോധനയുടെ ഒരു ആവശ്യവുമുണ്ടായിരുന്നില്ല. യുവതികള്‍ സംശയാസ്പദമായി സാഹചര്യത്തില്‍ പിടിക്കപ്പെട്ടവരോ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പോ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തിനെതിരേ അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ എന്ന പൗരാവകാശ സംഘടനയും രംഗത്തുവന്നിട്ടുണ്ട്. ഇല്രായേലി വിമാനക്കമ്പനികളുടെ ഇത്തരം വംശീയ വിവേചനം പുതിയതല്ലെന്ന് സംഘടന കുറ്റപ്പെടുത്തി.
English summary
three young Palestinian women are suing two Israeli airlines, El Al and Arkia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X