ദീപാവലിക്ക് പടക്ക നിരോധനം; നഷ്ടം ആയിരം കോടി രൂപ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദീപാവലിക്ക് ദില്ലിയില്‍ പടക്കം നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് 1,000 കോടിരൂപയുടെ നഷ്ടമുണ്ടായേക്കുമെന്ന് വിലയിരുത്തല്‍. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. എന്നാല്‍, തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പടക്കമേഖലയില്‍ ഇതുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും.
പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്
ലക്ഷക്കണക്കിന് തൊഴിലാളികളെയും പടക്കവിപണിയെയും പടക്ക നിരോധനം ബാധിക്കും. രാജ്യത്തെ പടക്ക വിപണിയില്‍ 85 ശതമാനവും തമിഴ്‌നാടിന്റേതാണ്. ഏറ്റവും കൂടുതല്‍ വില്‍പനയുണ്ടാകുന്നത് ദീപാവലി സമയത്താണെന്ന് തമിഴ്‌നാട് പടക്ക നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് ആശൈ തമ്പി പറഞ്ഞു. സുപ്രീംകോടതി വിധി വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

deepavali

വാഹനങ്ങള്‍ 365 ദിവസവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു. ദീപാവലിക്ക് ഒരാഴ്ചമാത്രമാണ് പടക്കം ഉപയോഗിക്കുന്നതെന്ന് തമ്പി ചൂണ്ടിക്കാട്ടി. ഏഴായിരം കോടി രൂപയുടെ വിറ്റുവരവാണ് ഒരുവര്‍ഷം ശിവകാശി പടക്കവിപണിയിലുണ്ടാകുന്നത്. ഏതാണ്ട് മൂന്നുലക്ഷത്തോളം ആളുകള്‍ പടക്കനിര്‍മാണത്തെ ആശ്രയിച്ച് തൊഴില്‍ ചെയ്യുന്നുമുണ്ട്.

സുപ്രീംകോടതി ദില്ലിയില്‍ പടക്കവില്‍പന നിരോധിച്ചതോടെ മറ്റു നഗരങ്ങളിലും നിരോധനമുണ്ടായേക്കുമോ എന്ന ഭയത്തിലാണ് തൊഴിലാളികള്‍. ചില എന്‍ജിഒ സംഘടനകളാണ് ദില്ലിയിലെ പടക്കത്തിനിതിരെ പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സമീപ സംസ്ഥാനങ്ങളില്‍കൂടി വ്യാപകമായ അന്തരീക്ഷ മലിനീകരണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടത്.

English summary
SC ban on firecrackers: Industry stares at Rs 1,000-crore loss, layoffs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്