Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമൻ തുറമുഖത്ത് ഇസ്രായേൽ വ്യോമാക്രമണം; 3 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരിക്ക്

യെമനിലെ തുറമുഖത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റു. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്. വെള്ളിയാഴ്ച ടെല്‍ അവീവിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതിനുള്ള തിരിച്ചടിയാണ് തുറമഖ ആക്രമണമെന്ന് ഇസ്രായേൽ പറഞ്ഞു.

അതേസമയം പലസ്തീനികൾക്ക് തങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മർദമാണ് ഈ ആക്രമണമെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുൾ സലാം ആരോപിച്ചു. ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സാധരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്', വക്താവ് പറഞ്ഞു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഇസ്രായേലിന്റെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ടെൽ അവീവ് ഇപ്പോഴും സുരക്ഷിതമല്ലെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

yeman3-

ആക്രമണം അവസാനിപ്പിക്കുകയും പലസ്തീൻ ജനതയ്‌ക്കെതിരായ ഉപരോധം നീക്കുകയും ചെയ്യുന്നത് വരെ ഇസ്രായേൽ എന്ന ശത്രുക്കൾക്കെതിരെ നീണ്ട യുദ്ധത്തിന് തങ്ങൾ തയ്യാറാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

അതേസമയം ആക്രമിക്കപ്പെട്ട തുറമുഖം യെമനിലെ ഒരു സാധാരണ തുറമുഖം മാത്രമല്ലെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. 'സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് തുറമുഖം. ഇറാൻ നൽകിയ മാരകായുധങ്ങളുടെ എൻട്രി പോയിന്റ് ആണ് ഇവിടം. ചെങ്കടലിലെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ആക്രമിക്കാനും ഹൂതികൾ ഈ തുറമുഖത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.

എഫ് 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാൻ ഒരു മടിയും കാണിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ ഹമാസുമായുള്ള ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ മുതൽ ഹൂതികൾ ഇസ്രായേലിന് നേരെ തൊടുത്തുവിട്ട 200 ഓളം പ്രൊജക്‌ടൈലുകൾക്കുള്ള മറുപടി കൂടിയാണ് ആക്രമണമെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.യുദ്ധത്തിൻ്റെ തുടക്കം മുതൽ ഹൂതികൾ പതിവായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് രാജ്യത്തെ ലക്ഷ്യം വച്ചിട്ടുണ്ട്, അവയിൽ മിക്കതും ഇസ്രായേൽ തകർത്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നതായും ഐഡിഎഫ് വ്യക്തമാക്കി.

ഗസയിൽ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ബോംബാക്രമണം; 13 പേർ കൊല്ലപ്പെട്ടു

ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലും ബുറൈജ് അഭയാർത്ഥി ക്യാമ്പിലുമാണ് ആക്രമണം നടന്നത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയെന്ന് ഹമാസ് അറിയിച്ചു.. മാധ്യമപ്രവർത്തകനായ മുഹമ്മദ് അബു ജസീറും ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ടവരിൽ പെടുന്നു. ശനിയാഴ്ച മധ്യഗാസയിൽ കനത്ത ബോംബാക്രമണമായിരുന്നു ഇസ്രായേൽ നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+