Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസിം ഈസ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസ സിറ്റി കമാന്‍ഡര്‍ ബാസിം ഈസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാസിം ഈസയും സംഘവും തങ്ങിയ കെട്ടിടത്തിന് മുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സൈന്യമാണ് ആക്രമണത്തിന് പിന്നില്‍. 2014ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് തലവനാണ് ബാസിം ഈസ.

asia

ഹമാസിന്റെ നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണത്തിന്റെ തലവനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് പാലസ്തീന്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഗാസ അതിര്‍ത്തിയില്‍ ഹമാസ് മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍-പലസ്തീന്‍ പോര് രൂക്ഷമായിരിക്കുകയാണ്. ജറുസലേമില്‍ തുടങ്ങിയ സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറിയിരിക്കുകയാണ്. ഹമാസ് റോക്കറ്റാക്രമണം ശക്തമാക്കുകയും ഇസ്രായേല്‍ മിസൈല്‍ വര്‍ഷിക്കുകയും ചെയ്യുകയാണ്. നിരവധി കുട്ടികളും ഗര്‍ഭിണിയും കൊല്ലപ്പെട്ടവരിലുണ്ട്.

ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹമാസ് റോക്കാറ്റാക്രമണം നടത്തുന്നുണ്ട്. ടെല്‍ അവീവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി സൈറണ്‍ മുഴങ്ങിയിരുന്നു. ടെല്‍ അവീവ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. 130 റോക്കറ്റുകളാണ് ഇതുവരെ ഹമാസ് ഇസ്രായേലിലേക്ക് അയച്ചത്. ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ ഒഴിഞ്ഞുപോകുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+