കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസ് വീണ്ടും റോക്കറ്റ് വിട്ടു, യുദ്ധ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: മൂന്ന് ദിവസത്തെ വെടി നിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഹമാസ് ഇസ്രായേലിന് നേര്‍ക്ക് റോക്കറ്റ് ആക്രമണം നടത്തി. രണ്ട് റോക്കറ്റുകളാണ് ഇസ്രായേലിന്റെ തെക്കന്‍ പ്രദേശത്തേക്ക് ഗാസയില്‍ നിന്ന് ഹമാസ് തൊടുത്തുവിട്ടതെന്ന് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നു.

ഗാസയില്‍ നിന്ന് ഇസ്രായേല്‍ കരസൈന്യത്തെ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രണ്ട് ദിവസം തുടര്‍ന്ന വെടി നിര്‍ത്തല്‍ മേഖലയില്‍ സമാധാനാന്തരീക്ഷം തിരികെയെത്തിച്ചു എന്ന പ്രതീക്ഷയിലായിരുന്നു ഗാസയിലെ ജനങ്ങളും ലോകരാഷ്ട്രങ്ങളും. എന്നാല്‍ ഹമാസിന്റെ നടപടി വീണ്ടും യുദ്ധഭീഷണി സൃഷ്ടിക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയം.

Gaza Israel

ഹമാസിന്റെ റോക്കറ്റ് ആക്രണം ഇസ്രായേല്‍ പ്രതിരോധ സേന അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.എന്നാല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആക്രണം ഉണ്ടായില്ലെങ്കില്‍ ഇസ്രായേല്‍ നിശബ്ദത പാലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാസയില്‍ നിന്ന് കരസൈന്യത്തെ പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സുസജ്ജമാണ്. പ്രകോപനം ഉണ്ടായാല്‍ തിടിച്ചടിക്കാന്‍ സന്നദ്ധമായിട്ടാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

എന്നാല്‍ റോക്കറ്റ് ആക്രമണം നടത്തി എന്ന വാര്‍ത്ത ഹമാസ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇസ്രായേല്‍ കരുതിക്കൂട്ടി നടത്തുന്ന പ്രചരണമാണിതെന്നാണ് ഹമാസ് വക്താവ് അബു സുഹ്രി അറിയിച്ചത്.

ഈജിപ്തിലെ കെയ്‌റോയില്‍ സമാധാന ചര്‍ച്ചകള്‍ ആഗസ്റ്റ് എട്ടിന് നടക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുദ്ധം തുടര്‍ന്നേക്കുമെന്നാണ് ഹമാസ് നല്‍കുന്ന മുന്നറിയിപ്പ്.

English summary
Rockets from Gaza hit Israel early Friday morning, breaching a cease-fire that had held for more than two days, the Israeli military said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X