'തിരിച്ചടി ഒരു പ്രഹരത്തില്‍ ഒതുങ്ങില്ല, ഏഴിരട്ടിയായി പ്രതികാരം ചെയ്യും'; ഹൂതികള്‍ക്ക് ഭീഷണിയുമായി നെതന്യാഹു
ടെല്‍ അവീവ്: ഇസ്രായേല്‍ വിമാനത്താവളത്തിനു നേരെ ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെ ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന് പ്രതികാരമായി ഹൂതികള്‍ക്കു മേല്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്കി. പ്രതികാരം ഒറ്റ പ്രഹരത്തില്‍ ഒതുങ്ങില്ലെന്നും ഹൂതികളുടെ നാശം കാണുന്നതു വരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട്. ഇവിടേക്കാണ് യമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരുടെ അപ്രതീക്ഷിത ആക്രമണം ലക്ഷ്യം കണ്ടതില്‍ ഇസ്രയേല്‍ ഭരണകൂടം നടുക്കത്തിലാണ്. യുദ്ധഭൂമിയായ ഗാസയിലെ പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയിലാണ് വിമാനത്താവളത്തിലെ ആക്രമണം എന്നാണ് ഹൂതികള്‍ അവകാശപ്പെട്ടത്.

സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായായിരുന്നു നെതന്യാഹുവിന്റെ കടുത്ത പ്രതികരണം. 'മുന്‍കാലങ്ങളിലും ഞങ്ങള്‍ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ കടുത്ത തിരിച്ചടി നല്‍കും. പക്ഷേ അത് എങ്ങനെയായിരിക്കും എന്നത് ഇപ്പോള്‍ വിശദമായി പറയാന്‍ കഴിയില്ല. എങ്കിലും അത് ഒരൊറ്റ പ്രഹരത്തില്‍ അവസാനിക്കില്ല, തുടര്‍ച്ചയായ തിരിച്ചടികളുണ്ടാകും' - നെതന്യാഹു മുന്നറിയിപ്പ് നല്കി.
ഏഴിരട്ടിയായി പ്രതികാരം ചെയ്യുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പോടെ പശ്ചിമേഷ്യ വീണ്ടും ആശങ്കയുടെ മുള്‍മുനയിലാണ്. ആക്രമണങ്ങള്‍ ചെറുക്കുന്ന ഇസ്രായേല്‍ വ്യോമ പ്രതിരോധ സംവിധാനം പാളിയതാണ് ഇസ്രായേലിനു തിരിച്ചടിയായത്. ഇതേതുടര്‍ന്നാണ് തിരക്കേറിയ വിമാനത്താവളത്തിന് സമീപം കൃത്യമായി മിസൈല്‍ വന്നു പതിച്ചത്. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. എങ്കിലും ആറോളം പേര്‍ക്ക് പരിക്കേറ്റു. പരിഭ്രാന്തരായ യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടി. വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഏറെനേരം സ്തംഭിച്ചു.
മിസൈലാക്രമണം ഏറെ നേരത്തെ ആശങ്കയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ഹൂതികളില്‍ നിന്നുള്ള തുടര്‍ ആക്രമണത്തെ ചെറുക്കാന്‍ കനത്ത ജാഗ്രതയിലാണ് ഇസ്രായേല്‍ സൈന്യം.
ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഈ മാസം ആറാം തീയതി വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ലുഫ്താന്‍സ ഉള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഒരു മണിക്കൂറിന് ശേഷം വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി ഇസ്രായേല്‍ വിമാനത്താവള അതോറിറ്റി അറിയിച്ചു.
ടെര്‍മിനല്‍ മൂന്നിന്റെ പാര്‍ക്കിങ് ഏരിയയ്ക്ക് തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്. റണ്‍വേയില്‍ നിന്ന് വെറും ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെ മിസൈല്‍ പതിച്ച് വലിയ ഗര്‍ത്തവും രൂപപ്പെട്ടു.
രാജ്യത്തെ ഏറ്റവും സെന്‍സിറ്റീവ് മേഖലകളിലൊന്നിനു നേരെയാണ് ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ആക്രമണങ്ങള്‍ ചെറുക്കുന്ന വ്യോമ പ്രതിരോധ സംവിധാനം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഹൂതികള്‍ക്കുള്ള തിരിച്ചടി എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ചും ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
ഇസ്രായേലിനെതിരെ ഹൂതികള്‍ പതിവായി മിസൈല്‍ ആക്രമണങ്ങള്‍ നടത്താറുണ്ടെങ്കിലും ഇസ്രായേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് നിര്‍വീര്യമായി പോകുന്നതാണ് പതിവായി സംഭവിക്കാറുള്ളത്. എന്നാല്‍ ഇക്കുറി കൃത്യമായി ഇസ്രായേല്‍ മണ്ണില്‍ വന്നു പതിച്ചതോടെ ഇസ്രായേലിന്റെ തിരിച്ചടി ഏതു വിധേനയായിരിക്കും എന്ന ആശങ്കയിലാണ് ഗാസയിലെ ജനങ്ങള്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications